പ്രീമിയര്‍ ഫുട്സാല്‍ കൊച്ചി സെമിയില്‍

മപുസ (ഗോവ): അവസാന മിനിറ്റിലെ ഗംഭീര പ്രകടനത്തിനൊടുവില്‍ പ്രഥമ പ്രീമിയര്‍ ഫുട്സാലില്‍ കൊച്ചി ഫൈവ്സ് സെമിഫൈനലില്‍. വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ ചെന്നൈയെ 3-3ന് തളച്ചാണ് കൊച്ചി ഫൈവ്സ് അവസാന നാലിലത്തെിയത്.  ശനിയാഴ്ച നടക്കുന്ന സെമിയില്‍ കൊച്ചി ഗോവയെയും കൊല്‍ക്കത്ത മുംബൈയെയും നേരിടും.

ഒരു പോയന്‍റ് നേടിയാല്‍ സെമി ഉറപ്പായിരുന്ന കൊച്ചി 0-2ന് പിന്നിട്ടുനിന്ന ശേഷമാണ് മൈക്കല്‍ സല്‍ഗാദോയുടെ ടീം സമനില പിടിച്ചത്. 12ാം മിനിറ്റില്‍ കാമിലോയും 18ാം മിനിറ്റില്‍ നന്ദയും ചെന്നൈ ടീമിനായി വലകുലുക്കി. എന്നാല്‍, 37, 38 മിനിറ്റുകളില്‍ കൊച്ചി തിരിച്ചടിച്ചു. മൊറേയസിലൂടെയായിരുന്നു ഈ തിരിച്ചുവരവ്. എന്നാല്‍, 39ാം മിനിറ്റില്‍ ചെന്നൈ ഫാല്‍ക്കോവയിലൂടെ ലീഡ് നേടി. തൊട്ടടുത്ത നിമിഷം കഗിന്യോ നിര്‍ണായകമായ സമനില നേടിക്കൊടുത്ത് കൊച്ചിയെ സെമിയിലേക്ക് നയിച്ചു. മറ്റൊരു മത്സരത്തില്‍ ക്യാപ്റ്റന്‍ കഫുവിന്‍െറ ആദ്യമത്സരത്തില്‍ ഗോവ ബംഗളൂരുവിനെ 3-0ന് കീഴടക്കി സെമിയിലത്തെി. റാഫേലും വാംപറ്റയുമാണ് മറ്റ് സ്കോറര്‍മാര്‍. മുംബൈ, കൊല്‍ക്കത്ത ടീമുകള്‍ നേരത്തേ സെമിയിലത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.