മെസ്സിക്ക് നേതൃപാടവവും വ്യക്തിത്വവുമില്ലെന്ന് മറഡോണ

പാരിസ്: തന്‍െറ പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന ലോകതാരം ലയണല്‍ മെസ്സിക്ക് അര്‍ജന്‍റീന ഡ്രസിങ് റൂമില്‍ നേതൃപാടവമില്ളെന്ന് ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണ. പാരിസില്‍ കഴിഞ്ഞദിവസം നടന്ന സൗഹൃദ മത്സരത്തിനുശേഷം പങ്കെടുത്ത ചടങ്ങില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയോടാണ് തന്‍െറ ശിഷ്യന്‍ കൂടിയായിരുന്ന മെസ്സിയെക്കുറിച്ച് മറഡോണ സംസാരിച്ചത്.മെസ്സിയെ വ്യക്തിപരമായി അടുത്തറിയാമോ എന്ന പെലെയുടെ ചോദ്യത്തിന് ‘മെസ്സി നല്ളൊരാളാണ്, പക്ഷേ വ്യക്തിത്വമില്ല. നല്ല നായകനാകാനുള്ള പാടവവും അദ്ദേഹത്തിനില്ല’  എന്ന് മറഡോണ മറുപടിനല്‍കുകയായിരുന്നു.
മെസ്സി മികച്ച കളിക്കാരനാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, വ്യക്തിത്വത്തിന്‍െറ കാര്യത്തില്‍ പിന്നിലാണെന്നാണ് മറഡോണ ഉദ്ദേശിച്ചതെന്ന് പെലെ വിശദീകരിക്കുകയും ചെയ്തു.

ഇത്തവണത്തെ യൂറോയിലെ സ്റ്റാര്‍ പോര്‍ചുഗലിന്‍െറ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണെന്നതില്‍ സംശയമേയില്ല എന്നും മറഡോണ കൂട്ടിച്ചേര്‍ത്തു. ‘സ്വന്തം പ്രയത്നംകൊണ്ടുമാത്രം ടീമിനെ ഫൈനലിലത്തെിക്കാന്‍ കെല്‍പുള്ള താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ. അദ്ദേഹം ഫുട്ബാള്‍ സംസ്കാരമാണ്. ഫുട്ബാളിനെ ഇഷ്ടപ്പെടുന്ന ആരും ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടും.’ ക്രിസ്റ്റ്യാനോയെപ്പോലൊരു താരത്തിന് സമ്മര്‍ദമുണ്ടാകില്ളെന്നും അദ്ദേഹത്തെ മാര്‍ക്കുചെയ്യാന്‍ നിയോഗിക്കപ്പെട്ട പ്രതിരോധമാകും സമ്മര്‍ദത്തിന് അടിമപ്പെടുകയെന്നും മറഡോണ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.