ബെഞ്ചിലിരിക്കാന്‍ വിധി; ദേഷ്യം തീരാതെ സുവാരസ്

ഫിലഡെല്‍ഫിയ: ബാഴ്സലോണക്കായി ഗോളുകള്‍ വാരിക്കൂട്ടിയ ലൂയി സുവാരസിന് കോപ അമേരിക്കയില്‍ സ്വന്തം രാജ്യത്തെ ഉയരങ്ങളിലത്തെിക്കുകയെന്നതായിരുന്നു വലിയ മോഹം. കഴിഞ്ഞ ലോകകപ്പില്‍ ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിന്‍െറ പേരില്‍ വില്ലനായി മാറിയ സുവാരസിന് കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമല്ലായിരുന്നു. എന്നാല്‍, സ്പെയിനില്‍ കോപ ഡെല്‍റേ ഫൈനലിനിടെ പേശീവലിവ് കാരണം പുറത്തുപോയ ഈ താരത്തിന്‍െറ കണ്ണുനനഞ്ഞത് കോപയില്‍ കളിക്കാനാവുമോയെന്ന ആശങ്കയെ തുടര്‍ന്നായിരുന്നു. കോപയില്‍ മെക്സികോക്കെതിരെ പുറത്തിരുന്നു സുവാരസിന് വെനിസ്വേലയുമായി കളിക്കാനാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, 100 ശതമാനം ശാരീരികക്ഷമതയുള്ളവരെ കളിപ്പിക്കൂവെന്ന ഉറച്ച നിലപാടിലായിരുന്നു കോച്ച് ടബാരസ്.

പകരക്കാരുടെ ബെഞ്ചില്‍ സര്‍വസജ്ജനായി ഇരുന്ന സുവാരസ് രണ്ടാം പകുതിയില്‍ വാംഅപ്പും തുടങ്ങിയിരുന്നു. എന്നാല്‍, മത്സരത്തിനുമുമ്പ് ഒഫീഷ്യലുകള്‍ക്ക് നല്‍കുന്ന പട്ടികയില്‍ പരിക്കുപറ്റിയവര്‍ എന്ന ഭാഗത്തായിരുന്നു ഈ സ്ട്രൈക്കറുടെ പേരുണ്ടായിരുന്നത്. പരിക്കേറ്റവരുടെ പട്ടികയിലുള്ളവര്‍ക്ക് പകരക്കാരനായി കളിക്കാനാവില്ല. ഉറുഗ്വായ് ടീം അധികൃതര്‍ക്ക് ഇതറിയാമെങ്കിലും സുവാരസിനോട് വാം അപ്പിന് നിര്‍ദേശം നല്‍കിയത് എന്തിനാണെന്ന് വ്യക്തമല്ല.
മൂന്നാമത്തെ പകരക്കാരനെയും കോച്ച് ഇറക്കിയതോടെ സുവാരസിന്‍െറ നിയന്ത്രണംവിട്ടു. സഹപരിശീലകന്‍ മാരിയാ റെബെല്ളോയോട് ചൂടായ സുവാരസ് പകരക്കാര്‍ ഇരിക്കുന്ന ഡഗൗട്ടിന്‍െറ പ്ളാസ്റ്റിക് ഭിത്തിക്ക് ഇടിച്ചാണ് ദേഷ്യം തീര്‍ത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT