പാരിസ്: കിക്കോഫ് മുതല്‍ ഫൈനല്‍ വിസില്‍ വരെ കളംനിറഞ്ഞു കളിച്ച ബെല്‍ജിയത്തിന് യൂറോകപ്പിലെ ആദ്യ ജയം. അയര്‍ലന്‍ഡ് താരങ്ങളെ കാഴ്ചക്കാരുടെ റോളിലേക്ക് മാറ്റിനിര്‍ത്തി വില്‍മാര്‍ട്സിന്‍െറ കുട്ടികള്‍ അടക്കിവാണ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ബെല്‍ജിയം ജയിച്ചുകയറിയത്. ഗോള്‍പിറക്കാത്ത ആദ്യ പകുതിക്കുശേഷം റെമേലു ലുകാകു നേടിയ ഇരട്ടഗോളും ആക്സല്‍ വിറ്റ്സലിന്‍െറ ഹെഡറുമാണ് ലോക രണ്ടാം നമ്പറുകാര്‍ക്ക് അര്‍ഹതക്കൊത്ത വിജയം സമ്മാനിച്ചത്.
ഷെയ്ന്‍ ലോങ്ങിനെ ഒറ്റക്ക് മുന്നില്‍ നിര്‍ത്തി പ്രതിരോധത്തിലൂന്നിയാണ് അയര്‍ലന്‍ഡ് മൈതാനത്തിറങ്ങിയത്. ലുകാകുവിനെ മേയാന്‍വിട്ട് 4-2-3-1 ശൈലിയില്‍ ബെല്‍ജിയവും തുടങ്ങി. അമിതാവേശമില്ലാതെയായിരുന്നു തുടക്കം. ഒന്നാം പകുതിയില്‍ ആക്രമണത്തിന് പകരം പന്ത് കൈയടക്കുന്നതിലായിരുന്നു ശ്രദ്ധ. 13ാം മിനിറ്റില്‍ ആദ്യ ശ്രമം എത്തി. കെവിന്‍ ഡിബ്രൂയിന്‍െറ കോര്‍ണര്‍ അല്‍ഡെര്‍വീല്‍ഡ്സ് ഹെഡ് ചെയ്ത് നോക്കിയെങ്കിലും ഗോളിലേക്കത്തെിയില്ല.
19ാം മിനിറ്റില്‍ കിട്ടിയ കോര്‍ണറാണ് അയര്‍ലന്‍ഡിന്‍െറ ആദ്യ പകുതിയിലെ ഏക ഗോള്‍ശ്രമം. തൊട്ടടുത്ത നിമിഷം ഗോളെന്നുറപ്പിച്ച അവസരം ബെല്‍ജിയം നായകന്‍ ഹസാര്‍ഡ് പാഴാക്കി. ഡി ബ്രൂയിന്‍െറ ക്രോസ് ഹസാര്‍ഡിന്‍െറ കാലിലത്തെുമ്പോള്‍ ഗോളി മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഹെഡ് ചെയ്ത് ഗോളിലേക്ക് മറിക്കുന്നതിനിടെ പറന്നത്തെിയ ഐറിഷ് പ്രതിരോധതാരം ഓഷി രക്ഷകന്‍െറ റോള്‍ ഏറ്റെടുത്ത് തട്ടിയകറ്റി. 24ാം മിനിറ്റില്‍ കാറാസ്കോയുടെ ഗോള്‍ശ്രമം ഓഫ്സൈഡില്‍ കലാശിച്ചു. പിന്നാലെയത്തെിയ ഡിബ്രൂയിന്‍െറ ഷോട്ട് ഗോളി റാന്‍ഡോള്‍ഫ് രക്ഷപ്പെടുത്തി. 42ാം മിനിറ്റില്‍ അല്‍ഡെര്‍ വീല്‍ഡ്സിന്‍െറ ഷോട്ട് ഗോളെന്നുറപ്പിച്ചതാണ്. പക്ഷേ, പോസ്റ്റിനോടുചേര്‍ന്ന് നടന്ന വെസ് ഹൂലഹന്‍െറ ഹെഡര്‍ അയര്‍ലന്‍ഡിനെ രക്ഷിച്ചു. ഗോള്‍ ലക്ഷ്യമിട്ട് ഒരു ഹെഡര്‍കൂടി പായിച്ചശേഷമാണ് ബെല്‍ജിയം ഒന്നാംപകുതിക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ ഐറിഷ് പ്രതിരോധനിരയിലെ നാലുപേര്‍ക്കും പിടിപ്പത് പണിയുണ്ടായിരുന്നു. ഇതിന്‍െറ തുടക്കമെന്ന നിലയില്‍ 48ാം മിനിറ്റില്‍ ആദ്യ ഗോളത്തെി. ഡി ബ്രൂയിനുമായി ചേര്‍ന്ന് നടത്തിയ മികച്ചൊരു നീക്കത്തിനൊടുവില്‍ ഗ്ളെന്‍ വേലനെയും ഷെയ്ന്‍ ലോങ്ങിനെയും സാക്ഷിനിര്‍ത്തി ലുകാകുവിന്‍െറ ഇടങ്കാലന്‍ ഷോട്ട് ഐറിഷ് വല കുലുക്കി. ഇതൊരു തുടക്കംമാത്രമായിരുന്നു. ഐറിഷ് പ്രതിരോധനിരയിലെ വിള്ളല്‍ തെളിഞ്ഞുകണ്ടത് ഇതിനുശേഷമാണ്. 55ാം മിനിറ്റില്‍ ഡെംബിളിന് പകരം നൈന്‍ഗോലാനെ ഗ്രൗണ്ടിലിറക്കിയിട്ടും രക്ഷയുണ്ടായില്ല. അഞ്ചു മിനിട്ട് പിന്നിട്ടപ്പോള്‍ ബെല്‍ജിയത്തിന്‍െറ രണ്ടാം ഗോളത്തെി. മധ്യനിരയില്‍ തട്ടിക്കളിച്ചുകൊണ്ടിരുന്ന പന്ത് തോമസ് മുനിയറിന്‍െറ കാലില്‍നിന്ന് പെനാല്‍റ്റി ബോക്സിലത്തെുമ്പോള്‍ വിറ്റ്സെലിനൊപ്പം മൂന്ന് ഐറിഷ് താരങ്ങളുമുണ്ടായിരുന്നു. ഇവര്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയ വിറ്റ്സെലിന്‍െറ തലയില്‍നിന്ന് തെന്നിനീങ്ങിയ പന്ത് ഐറിഷ് ഗോളിക്ക് സാധ്യതപോലും നല്‍കാതെ ഗോള്‍വര കടന്നു. 70ാം മിനിറ്റില്‍ ഒരുവട്ടംകൂടി ലുകാകു അവതരിച്ചു. അയര്‍ലന്‍ഡ് പ്രതിരോധത്തിന്‍െറ ദൗര്‍ബല്യം പ്രകടമാക്കാന്‍ ഈയൊരു ഗോള്‍ മാത്രം മതി. ബെല്‍ജിയത്തിന്‍െറ പെനാല്‍റ്റി ബോക്സിന് സമീപത്തുനിന്ന് വന്ന പന്താണ് നിമിഷങ്ങള്‍ക്കകം ഐറിഷ് ഗോള്‍മുഖത്ത് എത്തിയത്. മുനിയറിന്‍െറ ലോങ്പാസ് സ്വീകരിച്ച ഹസാര്‍ഡ് ഒറ്റക്ക് മുന്നേറുമ്പോള്‍ ഐറിഷ് നിരയിലെ ജോണ്‍ ഓഷ മാത്രമാണ് പ്രതിരോധിക്കാനുണ്ടായിരുന്നത്.
ഓഷയെ കബളിപ്പിച്ച് പന്ത് പെനാല്‍റ്റി ബോക്സിലത്തെുമ്പോള്‍ ലുകാകുവിന് മുന്നിലുണ്ടായിരുന്നത് ഗോളി ഡാരന്‍ റാന്‍ഡോല്‍ഫ് മാത്രം. രണ്ടാമതൊന്ന് ആലോചിക്കാതെ ലുകാകുവിന്‍െറ ഇടങ്കാലന്‍ ഷോട്ട് ഐറിഷ് ഗോള്‍വല കുലുക്കി. കഴിഞ്ഞ ആറ് മത്സരങ്ങളില്‍നിന്ന് ബെല്‍ജിയത്തിന് വേണ്ടി ലുകാകുവിന്‍െറ ആറാമത്തെ ഗോളാണിത്. ആദ്യ കളിയില്‍ സമനിലയില്‍ കുരുങ്ങിയ അയര്‍ലന്‍ഡിന്‍െറ രണ്ടാം റൗണ്ട് പ്രതീക്ഷകള്‍ ഇതോടെ അസ്തമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.