ഇഞ്ചുറിയേല്‍ക്കാത്ത ഗോളടി

പാരിസ്: ഈ യൂറോകപ്പ് കണ്ടവരാരും ഫ്രാന്‍സിന്‍െറ ദിമിത്രി പായെറ്റിനെ മറക്കില്ല. ഉദ്ഘാടനമത്സരത്തില്‍ സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ ഫ്രഞ്ചുപട ജയിക്കാതെ പോവുമോയെന്ന ആരാധകരുടെ ആശങ്ക തട്ടിത്തെറിപ്പിച്ച ഗോള്‍മാത്രം മതി. റുമേനിയക്കെതിരെ 1-1ന് സമനിലയില്‍ നില്‍ക്കെ, 89ാം മിനിറ്റില്‍ പായെറ്റ് കുറിച്ച ബുള്ളറ്റ് ഷോട്ട് ഗോള്‍. ഫ്രാന്‍സിന് ജയത്തിനൊപ്പം യൂറോയിലെ സ്വപ്നസമാനമായ തുടക്കംകൂടിയായി. ഇഞ്ചുറി ടൈമിന് തൊട്ടുമുമ്പാണ് പായെറ്റിന്‍െറ ബൂട്ട് എതിര്‍വല കുലുക്കിയതെങ്കിലും ഇഞ്ചുറി ടൈമില്‍ വിജയവും അട്ടിമറിയും ഈ യൂറോയില്‍ ഏറെ കണ്ടു. ഗ്രൂപ് ‘എ’യില്‍ രണ്ടാംവട്ടവും പായെറ്റ് തന്നെ ‘ഡത്തെ് ടൈമില്‍’ വലകുലുക്കി. അല്‍ബേനിയക്കെതിരെ ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റിലെ ഗോള്‍ ഫ്രാന്‍സിന് വിജയത്തിന്‍െറ മാറ്റുകൂട്ടുകയാണ് ചെയ്തത്.

എന്നാല്‍, ഗ്രൂപ് ‘ബി’യില്‍ ഇംഗ്ളണ്ടിന് കണ്ണീരും സന്തോഷവും ഇഞ്ചുറി ടൈമില്‍ വന്നിരുന്നു. റഷ്യക്കെതിരെ ലീഡ് ചെയ്യവെ സമനില വഴങ്ങിയത് 92ാം മിനിറ്റില്‍ ബെര്‍സുസ്കിയുടെ ഗോളായിരുന്നു. അതേസമയം, വെയില്‍സിനെതിരെ ഡാനിയല്‍ സ്റ്ററിഡ്ജിന്‍െറ (92) വിജയമൊരുക്കിയത് ഇഞ്ചുറി ടൈം ഗോള്‍. ക്രൊയേഷ്യക്കെതിരെ ചെക് റപ്പബ്ളിക്കിന്‍െറ സമനില ഗോള്‍ പെനാല്‍റ്റിയിലൂടെ പിറന്നതും അന്തിമനിമിഷത്തിലായിരുന്നു.

ഇതുവരെ 22 കളിയില്‍ 44 ഗോളുകളാണ് പിറന്നത്. ഒരു കളിയില്‍ ശരാശരി രണ്ട് ഗോള്‍. കഴിഞ്ഞ യൂറോയെക്കാള്‍ ശരാശരിയില്‍ (2.45) കുറവ്. 90 മിനിറ്റിനു ശേഷം പിറന്നതാവട്ടെ ആറു നിര്‍ണായക ഗോളുകളും. 80ാം മിനിറ്റിനുശേഷവും ആറു ഗോളുകള്‍ പിറന്നു. നാലില്‍ ഒരുഭാഗം ഗോളുകള്‍ 80ാം മിനിറ്റിനുശേഷമാണെന്ന് സാരം. അതേസമയം, ആദ്യ പകുതിയില്‍ പിറന്നതാവട്ടെ ആകെ 12 ഗോളുകള്‍ മാത്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.