പെനാൽറ്റി പാഴാക്കി റോണോ; ഗോളടിക്കാന്‍ മറന്ന് പോര്‍ച്ചുഗല്‍- വിഡിയോ

പാരിസ്: ഗോളടിക്കാന്‍ മറന്ന പോര്‍ച്ചുഗീസുകാരെ ഓസ്ട്രിയ സമനിലയില്‍ കുരുക്കി. ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി പാഴാക്കലും റോബര്‍ട്ട് ആര്‍മറിന്‍െറ ഉഗ്രന്‍ സേവുകളും പോര്‍ച്ചുഗലിനെ ചതിച്ചപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ പിരിയാനായിരുന്നു പറങ്കികളുടെ വിധി. ഇതോടെ യൂറോകപ്പില്‍ പോര്‍ച്ചുഗലിന്‍െറ നിലനില്‍പ് അപകടത്തിലായി. വിസില്‍ മുഴങ്ങാന്‍ കാത്തുനിന്നത് പോലെയായിരുന്നു പോര്‍ച്ചുഗലിന്‍െറ ആക്രമണം. ആദ്യ മിനിറ്റില്‍ തന്നെ ഓസ്ട്രിയയുടെ ബോക്സിലത്തെിയ പന്ത് കോര്‍ണറില്‍ കലാശിച്ചു.

Full View
അരമണിക്കൂറിലേക്കത്തെുമ്പോള്‍ പോര്‍ച്ചുഗലിതേടി ദൗര്‍ഭാഗ്യമത്തെി. നാനിയുടെ ഹെഡര്‍ വലതുപോസ്റ്റില്‍ തട്ടിത്തെറിച്ചു. റിബൗണ്ട് വന്ന ബോള്‍ മൗടീഞ്ഞോയുടെ കാലിലത്തെിയെങ്കിലും പോസ്റ്റിന് മുകളിലൂടെ പറന്നു. 55ാം മിനിറ്റില്‍ പെപെയുടെ പാസില്‍ പോസ്റ്റിന് പുറത്തുനിന്ന് ക്രിസ്റ്റ്യാനോ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഓസ്ട്രിയന്‍ ഗോളി റോബെര്‍ട്ട് അല്‍മെര്‍ മനോഹരമായി തട്ടിയകറ്റി. 78ാം മിനിറ്റില്‍ പെനാല്‍റ്റിയെടുത്ത ക്രിസ്റ്റ്യാനോക്ക് പിഴച്ചു. ഗോളിയുടെ വലതുവശത്തുകൂടി പന്ത് അകത്തത്തെിക്കാനുള്ള ക്രിസ്റ്റ്യാനോയുടെ ശ്രമം പോസ്റ്റില്‍ തട്ടി അവസാനിച്ചു. പത്ത് മിനിറ്റിനുള്ളില്‍ ക്രിസ്റ്റ്യനോ പന്ത് വലയിലത്തെിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.