1990 ????????? ???????? ???????? ???????? ???????? ???? ?????????????? ??????? ???????????????. ????????????? ???????????? ?????????? ??????? ??????????????? ????? ??????

മറഡോണയുടെ കണ്ണീരിന് പകരം ചോദിക്കാന്‍

1990ല്‍ റോമിലെ ഒളിമ്പികോ സ്റ്റേഡിയത്തില്‍ ഉറ്റിവീണ ഡീഗോ മറഡോണയുടെ കണ്ണീരിന്‍െറ നനവ് ഇന്നും ഓരോ അര്‍ജന്‍റീന ആരാധകന്‍െറയും മനസ്സിലുണ്ട്. ഫിഫ ലോക കിരീടം നിലനിര്‍ത്താനത്തെിയതായിരുന്നു മറഡോണയും സംഘവും. ഉജ്ജ്വല കുതിപ്പ് നടത്തിയ അര്‍ജന്‍റീനക്കു മുന്നില്‍ ബ്രസീലും യൂഗോസ്ലാവ്യയും ഇറ്റലിയുമെല്ലാം വീണു. ഫൈനലില്‍ എതിരാളി ലോതര്‍ മത്തേവൂസിന്‍െറ പശ്ചിമ ജര്‍മനി. റുഡി വോളറും യുര്‍ഗന്‍ ക്ളിന്‍സ്മാനുമായിരുന്നു ജര്‍മനിയുടെ കുന്തമുന. അപരാജിതമായിരുന്നു ഫൈനല്‍ വരെയുള്ള അവരുടെ കുതിപ്പ്. കാല്‍പന്തുലോകത്തിന്‍െറ കണ്ണും കാതും ആ ജൂലൈ എട്ടിന് റോമിലേക്കായിരുന്നു.

നാലു വര്‍ഷം മുമ്പ് മെക്സിക്കന്‍ മണ്ണില്‍ ഒറ്റയാന്‍പോരാട്ടത്തിലൂടെ അര്‍ജന്‍റീനയെ ലോക ചാമ്പ്യന്മാരാക്കിയ മറഡോണയുടെ താരപ്പകിട്ടുതന്നെയായിരുന്നു റോമിന്‍െറയും ഹരം. കളി തുടങ്ങി. മറഡോണയുടെ സുന്ദരനീക്കങ്ങള്‍ ഏറെ പിറന്നെങ്കിലും ഗോള്‍രഹിതമായ ആദ്യ പകുതി. രണ്ടാം പകുതിയില്‍ ജര്‍മനിയും ആക്രമണം തുടങ്ങി. കളിയുടെ 65ാം മിനിറ്റ്. പന്തുമായി വിങ്ങിലൂടെ ഓടിയ ക്ളിന്‍സ്മാന്‍ പെനാല്‍റ്റി ബോക്സിന് ഒരു മീറ്റര്‍മാത്രം അകലെ അര്‍ജന്‍റീന ഡിഫന്‍ഡര്‍ പെഡ്രോ മോണ്‍സന്‍െറ ടാക്ളിങ്ങിനു മുമ്പേ വീഴുന്നു. പക്ഷേ, ഗുരുതര ഫൗളായി നടിച്ച് മൈതാനത്ത് നാലുതവണ ഉരുണ്ടുമറിഞ്ഞ ക്ളിന്‍സ്മാന്‍െറ അഭിനയത്തില്‍ മെക്സിക്കന്‍ റഫറി എഡ്ഗാര്‍ഡോ കൊഡെസാല്‍ വീണുപോയി.

മറഡോണയുടെയും കൂട്ടുകാരുടെയും പ്രതിഷേധത്തിനിടെ മോണ്‍സണ്‍ ചുവപ്പുകാര്‍ഡുമായി പുറത്ത്. പത്തു പേരിലേക്കൊതുങ്ങിയ അര്‍ജന്‍റീനയുടെ കിരീടമോഹം അവസാനിപ്പിച്ച് 85ാം മിനിറ്റില്‍ ആന്ദ്രെ ബ്രെഹ്മിയുടെ പെനാല്‍റ്റി ഗോളിലൂടെ ജര്‍മനി ലോക ജേതാക്കള്‍. രണ്ടുമിനിറ്റിനകം സോട്ടി കൂടി പുറത്തായി അര്‍ജന്‍റീന ഒമ്പതിലേക്ക് ചുരുങ്ങിയതോടെ തോല്‍വി സമ്മതിച്ചു. പക്ഷേ, കാലമേറെ കഴിഞ്ഞിട്ടും ക്ളിന്‍സ്മാന്‍െറ അഭിനയം ലോകം മറന്നില്ല. 1998 വരെ ദേശീയ ടീമിനുവേണ്ടി കളിച്ച ക്ളിന്‍സ്മാന്‍ പരിശീലകവേഷത്തിലത്തെിയപ്പോള്‍ റോമില്‍ പിറന്ന അര്‍ജന്‍റീനയുടെ പക വീണ്ടും കൂടി. പക്ഷേ, ഒരിക്കല്‍പോലും ആ ചതിക്ക് കണക്കുചോദിക്കാന്‍ കഴിഞ്ഞില്ളെന്നതായിരുന്നു വേട്ടയാടുന്ന സത്യം. 2006 ലോകകപ്പിന് ജര്‍മനി വേദിയായപ്പോള്‍ ദേശീയ ടീം പരിശീലകന്‍ ക്ളിന്‍സ്മാനായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്‍റീനയും ക്ളിന്‍സ്മാന്‍െറ ജര്‍മനിയും മുഖാമുഖമായി.

1-1ന് സമനില കടന്ന് മത്സരം ഷൂട്ടൗട്ടിലേക്ക്. ഒടുവില്‍ 4-2ന് അപ്പോഴും ക്ളിന്‍സ്മാന്‍ ജയിച്ചു. സെമിയില്‍ ഇറ്റലിയോട് തോറ്റതോടെ ക്ളിന്‍സ്മാന്‍ പുറത്തായി. പിന്നീട് ബയേണ്‍ മ്യൂണിക് വഴി 2011 മുതല്‍ അമേരിക്കക്കൊപ്പം. കോപ സെമിയില്‍ ക്ളിന്‍സ്മാനും അര്‍ജന്‍റീനയും മുഖാമുഖമത്തെുമ്പോള്‍ 26 വര്‍ഷം മുമ്പ് ഉറ്റിവീണ കണ്ണീരിന്‍െറ വിലചോദിക്കാനൊരുങ്ങുകയാണ് മറഡോണയുടെ പിന്മുറക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.