യൂറോകപ്പോടെ ഇബ്ര​ വിരമിക്കുന്നു

സ്​റ്റോക്​ ഹോം: സ്വീഡിഷ്​ സ്​റ്റാർ സ്​ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച്​ വിരമിക്കുന്നു. യൂറോകപ്പിനുശേഷം അന്താരാഷ്​ട്ര ഫുട​്​ബോളിൽ നിന്ന്​ വിരമിക്കുന്നതായി ഇ​ബ്രാഹിമോവിച്​ തന്നെയാണ്​ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്​. കഴിഞ്ഞയാഴ്​ച റിയോ ഒളിമ്പിക്​സിലേക്കുള്ള 35 ​പേരടങ്ങിയ  ടീമി​ൽ 34 കാരനായ ഇബ്രാഹിമോവിച്ചിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇദ്ദേഹം കളിക്കുന്നത്​ സംബന്ധിച്ച്​ സ്വീഡൻ ഒളിമ്പിക്​സ്​ കോച്ചായ എറിക്​സൺ സംശയം പ്രകടിപ്പിച്ചിരുന്നു.  സ്വീഡനുവേണ്ടിയുള്ള അവസാന മത്സരമാണിതെന്നും ഒളിമ്പിക്​സിൽ താൻ ഉണ്ടാവില്ലെന്നുമാണ്​ ഇബ്രാഹിമോവിച് ഇപ്പോൾ വ്യക്​തമാക്കിയിരിക്കുന്നത്​. വിരമിച്ചതിന് ശേഷം മാഞ്ചസ്​റ്റർ യുണൈറ്റഡിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

 ബുധനാഴ്​ച ബെൽജിയവുമായി ഏറ്റുമുട്ടുന്ന സ്വീഡന്​ യൂറോ കപ്പ്​ പ്രീകോർട്ടറിലെത്താൻ ജയം അനിവാര്യമാണ്​. 2001 മുതൽ സ്വീഡിഷ്​ ദേശീയ ടീമി​െൻറ ഭാഗമായ ഇബ്രാഹിമോവിച്​ നിലവിൽ ടീമി​െൻറ ക്യാപ്​റ്റൻ കൂടിയാണ്​.. കരിയറിൽ  ദേശീയ ടീമിനായി നൂറിലധികം മത്സരങ്ങൾക്കായി കളത്തിലിറങ്ങിയ താരം ഇതുവരെ 62 ഗോൾ നേടിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.