പാരിസ്: യൂറോകപ്പ് ഗ്രൂപ് സിയിലെ നിര്‍ണായക പോരാട്ടത്തില്‍ ജര്‍മനിയെ സമനിലയില്‍ കുരുക്കി പോളണ്ട്. അവസരങ്ങളേറെ പിറന്ന മത്സരത്തില്‍ ഗോള്‍മാത്രം മാറിനിന്നപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ പിരിയാനായിരുന്നു ഇരുടീമുകളുടെയും വിധി. മുസ്താഫിയെ സൈഡ് ബെഞ്ചിലും ഗോട്സെയെ മുന്‍നിരയിലും അണിനിരത്തി 4-3-2-1 ശൈലിയിലാണ് ജര്‍മനി തുടങ്ങിയത്. മറുവശത്ത് പോളണ്ടാകട്ടെ 4-4-2 ശൈലിയിലും. മൂന്നാം മിനിറ്റില്‍തന്നെ പരുക്കന്‍ കളി പുറത്തെടുത്ത് ഖെദീര മഞ്ഞക്കാര്‍ഡ് വാങ്ങിച്ചു. തൊട്ടുപിന്നാലെ ജര്‍മനിയുടെ ആദ്യ ആക്രമണമത്തെി. ഗോളിലേക്കത്തെുമെന്ന് തോന്നിച്ചെങ്കിലും ബോക്സിനുള്ളില്‍നിന്ന് വലയിലേക്ക് തൊടുത്ത ഗോട്സെക്ക് പിഴച്ചു. അധികം താമസിയാതെ ഹെക്ടറും ഗോട്സെയെ അനുകരിച്ചു. 12ാം മിനിറ്റില്‍ 25 മീറ്റര്‍ അകലെനിന്നുള്ള ഖെദീരയുടെ ഷോട്ട് പോസ്റ്റില്‍ തൊടാതെ പുറത്തുപോയി. അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഓസിലും വാങ്ങി മഞ്ഞക്കാര്‍ഡ്. അരഡസന്‍ അവസരങ്ങള്‍ പാഴാക്കിയതിന്‍െറ വിഷമത്തിലാണ് ജര്‍മനി ഇടവേളക്ക് പിരിഞ്ഞത്.
ജര്‍മനിയെ ഞെട്ടിച്ചാണ് രണ്ടാംപകുതി തുടങ്ങിയത്. ഗ്രോസിക്കിയുടെ അപകടകരമായ ക്രോസ് ഗോളെന്നുറച്ചതാണ്. പക്ഷെ, പോസ്റ്റിലേക്ക് തൊടുത്ത മിലിക്കിന് തെറ്റി. സ്ഥാനംതെറ്റിനിന്ന ജര്‍മന്‍ ഗോളി മാനുവല്‍ നോയറുടെ അരികിലൂടെ പന്ത് പുറത്തേക്കുപോയി. തൊട്ടടുത്ത മിനിറ്റില്‍ ജര്‍മനിക്ക് കിട്ടിയ സുവര്‍ണാവസരം ഗോട്സെയും പാഴാക്കി. 58ാം മിനിറ്റില്‍ പോളണ്ട് നായകന്‍ ലെവന്‍ഡോവ്സ്കിയുടെ ക്രോസ് മിലിക്കിന്‍െറ കാലിലത്തെിയെങ്കിലും ജെറോം ബോട്ടിങിന്‍െറ ഒറ്റയാള്‍ പ്രതിരോധം രക്ഷക്കത്തെി. തൊട്ടടുത്ത മിനിറ്റില്‍ ഒരിക്കല്‍കൂടി മിലിക്കിന് അവസരം കിട്ടിയെങ്കിലും കാലിടറി ബോക്സില്‍ വീണു. അധികം വൈകാതെ ഓസിലിന്‍െറ ഷോട്ട് മികച്ചൊരു സേവിലൂടെ തട്ടിയകറ്റി ഗോളി ലൂകാസ് ഫാബിയാന്‍സ്കി പോളണ്ടിന്‍െറ രക്ഷക്കത്തെി. 78ാം മിനിറ്റില്‍ ഒരിക്കല്‍കൂടി ഓസിലിന് പിഴച്ചു. ഇന്‍ജുറി ടൈമിന്‍െറ അവസാന മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് തട്ടിയകറ്റി പോളണ്ട് ഗോളി ഒരിക്കല്‍ കൂടി താരമായപ്പോള്‍ ഉറപ്പിച്ച മൂന്ന് പോയന്‍റ് നഷ്ടമാക്കി മടങ്ങാനായിരുന്നു ജര്‍മനിയുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.