യൂറോയിലെ ഇന്ത്യന്‍ ഗോള്‍

പാരിസ്: യൂറോ കപ്പിലെ ആദ്യ ഇന്ത്യന്‍ ഗോളിനുടമയായി വെയില്‍സിന്‍െറ നീല്‍ ടെയ്ലര്‍. ഗ്രൂപ് ‘എ’യില്‍ റഷ്യക്കെതിരായ മത്സരത്തില്‍ വെയ്ല്‍സിന്‍െറ രണ്ടാം ഗോളിനുടമയായ നീല്‍ ടെയ്ലറാണ് അമ്മയുടെ നാട് വഴി ഇന്ത്യക്കും അഭിമാനമായത്.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ സ്വാന്‍സീ സിറ്റിയുടെ താരമായ നീല്‍ ടെയ്ലര്‍ 2010 മുതല്‍ വെയ്ല്‍സ് സീനിയര്‍ ടീമില്‍ അംഗമാണ്. 31 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞെങ്കിലും ദേശീയ ടീമിനായി ഗോളടിക്കുന്നത് ഇതാദ്യം. ബ്രിട്ടനുവേണ്ടി അഞ്ച് കളിയിലും ബൂട്ടണിഞ്ഞിട്ടുണ്ട്. കൊല്‍ക്കത്തയിലാണ് നീലിന്‍െറ അമ്മനാട്. തലമുറമുമ്പേ വെയില്‍സിലേക്ക് കുടിയേറിയതാണെങ്കിലും അമ്മനാടുമായി നീല്‍ ടെയ്ലറിന് നല്ല ബന്ധമുണ്ട്. രണ്ടു വര്‍ഷം മുമ്പ് കൊല്‍ക്കത്ത സന്ദര്‍ശിച്ച നീലിന് ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കളിക്കാന്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത ക്ഷണിച്ചിരുന്നു. 1998ല്‍ മാഞ്ചസ്റ്റര്‍ സിറ്റി യൂത്ത് ടീമില്‍ തുടങ്ങിയ നീല്‍ 2005ല്‍ 16ാം വയസ്സിലാണ് വെയില്‍സിനായി അണ്ടര്‍ 17 ടീമില്‍ അരങ്ങേറുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.