പാരിസ്: യൂറോകപ്പില്‍ കിരീടപ്രതീക്ഷകളുമായത്തെിയ ചാമ്പ്യന്മാരെയും മുന്‍ ചാമ്പ്യന്മാരെയും നോക്കൗട്ടിലെ അഗ്നിപരീക്ഷയില്‍ മുഖാമുഖമത്തെിച്ച് ക്രൊയേഷ്യ തടികാത്തു. ‘ഡി’യിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ രണ്ടുതവണ ജേതാക്കളായ സ്പെയിനിനെ 2-1ന് തരിപ്പണമാക്കിയ ക്രൊയേഷ്യ ഗ്രൂപ് ചാമ്പ്യന്മാരായപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്പെയിനിന് പ്രീക്വാര്‍ട്ടറില എതിരാളിയാവുന്നത് ഇറ്റലി. 2012 കിരീടപ്പോരാട്ടത്തിന്‍െറ ആവര്‍ത്തനംകൂടിയാവും പ്രീക്വാര്‍ട്ടര്‍. ഗ്രൂപ് ചാമ്പ്യന്മാരായി മാറിയ ക്രൊയേഷ്യക്കാവട്ടെ ഏതെങ്കിലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരാവും എതിരാളി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ തുര്‍ക്കി മറുപടിയില്ലാത്ത രണ്ടുഗോളിന് ചെക് റിപ്പബ്ളിക്കിനെ വീഴ്ത്തി നോക്കൗട്ട് സാധ്യത നിലനിര്‍ത്തി. മികച്ച മൂന്നാം സ്ഥാനക്കാരായ നാലില്‍ ഒരാളായി പ്രീക്വാര്‍ട്ടറില്‍ ഇടംനേടാനാവും തുര്‍ക്കിയുടെ കാത്തിരിപ്പ്.
സ്പെയിനിനെ നേരിടുമ്പോള്‍ സ്പെയിനില്‍ കളിച്ച് പരിചയമുള്ളവരായിരുന്നു ക്രൊയേഷ്യയുടെ കരുത്ത്. ബാഴ്സലോണയുടെ ഇവാന്‍ റാകിടിച്, റയലിന്‍െറ ലൂകാ മോദ്രിച്, മകറ്റ്യോ കൊവാസിച്, അത്ലറ്റികോ മഡ്രിഡിന്‍െറ സിം വര്‍സാല്‍കോ, മലാഗയുടെ ഡ്യുകോപ് തുടങ്ങിയവര്‍. പക്ഷേ, കോച്ച് ആന്‍െറ കാസിചിന്‍െറ പ്ളെയിങ് ഇലവനില്‍ പരിക്കേറ്റ മോദ്രിച്ചിന് സ്ഥാനമില്ലായിരുന്നു. മൊറാറ്റയും സില്‍വയും നോളിറ്റോയും ചേര്‍ന്ന് നടത്തിയ സ്പാനിഷ് മുന്നേറ്റത്തിന് മറുപടിയായി കാസിച് ഒരുക്കിയത് കാലിനിച്ചിനെയും റാകിടിച്-പെരിസിച് മധ്യനിരയെയും. പരിക്കേറ്റ മോദ്രിച്ചിന്‍െറ അഭാവം പക്ഷേ, ക്രൊയേഷ്യയെ ബാധിച്ചില്ല. ഏഴാം മിനിറ്റില്‍ സെസ്ക് ഫാബ്രിഗസിന്‍െറ തകര്‍പ്പന്‍ നീക്കത്തിന് ബൂട്ടുവെച്ച് മൊറാറ്റ സ്പെയിനിനെ ആദ്യമേ മുന്നിലത്തെിച്ചെങ്കിലും ക്രോട്ടുകള്‍ പതറിയില്ല. റാകിടിച്ചൊരുക്കുന്ന നീക്കങ്ങളില്‍ പെരിസിച്ചും കാലിനിച്ചും സ്പാനിഷ് പ്രതിരോധത്തില്‍ നിരന്തര പരീക്ഷണം നടത്തി. 13ാം മിനിറ്റില്‍ സ്പാനിഷ് പ്രതിരോധത്തെയും ഗോളിയെയും കാഴ്ചക്കാരനാക്കി റാകിടിച് ഫ്ളിക് ചെയ്ത പന്ത് ക്രോസ്ബാറില്‍ തട്ടി ഗോള്‍ലൈനും തൊട്ട് മടങ്ങിയെങ്കിലും വരകടക്കാത്തതിനാല്‍ എണ്ണപ്പെട്ടില്ല. പക്ഷേ, ഒന്നാംപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് പെരിസിച്ചിലൂടെ പിറന്ന നീക്കം കാലിനിച് ഡി ഗിയയുടെ ഇളകാത്ത വലയിലത്തെിച്ചു. സെര്‍ജിയോ റാമോസും പിക്വെും കോട്ടകെട്ടി കാത്ത സ്പാനിഷ് വലയില്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗോള്‍. രണ്ടാം പകുതിയില്‍ സ്പെയിന്‍ പ്രതിരോധം ഒരിക്കല്‍കൂടി ശക്തമാക്കി. പക്ഷേ, 70ാം മിനിറ്റില്‍ റഫറി അനാവശ്യമായി വിളിച്ച പെനാല്‍റ്റിയോടെ ചാമ്പ്യന്മാര്‍ ലീഡുനേടുമെന്ന് തോന്നിച്ചെങ്കിലും ക്രോട്ട് ഗോളി സുബാസിച് രക്ഷകനായി. പിന്നീട് ഇരു പകുതികളിലേക്കും നിരന്തര ആക്രമണങ്ങള്‍ നടന്ന നിമിഷം. 85ാം മിനിറ്റില്‍ റാമോസും ഇനിയേസ്റ്റയും നടത്തിയ മുന്നേറ്റം ക്രൊയേഷ്യന്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി തീര്‍ത്ത് വഴിമാറി. പന്ത് റാഞ്ചിയെടുത്ത് വിങ്ങിലൂടെ മുന്നേറിയ റാകിടിച്ചും കാലിനിച്ചും സ്പാനിഷ് ഗോള്‍മുഖത്തത്തെിയപ്പോള്‍ പെരിസിച്ചിന്‍െറ ക്ളിനിക്കല്‍ ഫിനിഷിങ്. 2-1ന് ക്രോട്ടുകള്‍ക്ക് ജയം. ഒപ്പം പ്രീക്വാര്‍ട്ടറിലേക്ക് ഗ്രൂപ് ചാമ്പ്യന്മാരെന്ന പദവിയോടെ ടിക്കറ്റും.
ഒരു ജയം പോലുമില്ലാതെയാണ് ചെക് റിപ്പബ്ളിക്കിന്‍െറ മടക്കം. തുര്‍ക്കിക്കെതിരെ ആശ്വാസ ജയം തേടിയിറങ്ങിയ ചെക്കിനെ കളിയുടെ ഇരു പകുതികളില്‍ പിറന്ന ഗോളുകളിലൂടെ അര്‍ധചന്ദ്രന്‍െറ നാട്ടുകാര്‍ മടക്കി അയച്ചു. പത്താം മിനിറ്റില്‍ ബുറാക് യില്‍മാസും 65ാം മിനിറ്റില്‍ ഒസാന്‍ തുഫാനുമായിരുന്നു തുര്‍ക്കിക്കായി വലകുലുക്കിയത്. ഇതോടെ മൂന്നു പോയന്‍റ് നേടിയ തുര്‍ക്കി മികച്ച മൂന്നു പേരില്‍ ഒരാളായി പ്രീക്വാര്‍ട്ടറിലത്തൊനുള്ള കാത്തിരിപ്പിലാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.