പാരിസ്: ഗോളടിക്കുന്നില്ളെന്ന പരാതി തീര്‍ത്ത് സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടുവട്ടം വലകുലുക്കി. പക്ഷേ, പോര്‍ചുഗല്‍-ഹംഗറി മത്സരം നടന്ന ല്യോണിലെ മൈതാനിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ സെന്‍റ് ഡെനിസില്‍ ഇഞ്ചുറി ടൈമിന്‍െറ അവസാനത്തില്‍ ഐസ്ലന്‍ഡ് പോര്‍ചുഗലിന്‍െറ വിധി നിര്‍ണയിച്ചു. ഹംഗറിക്കെതിരായ നിര്‍ണായക മത്സരത്തില്‍ പോര്‍ചുഗല്‍ 3-3ന് സമനില വഴങ്ങിയപ്പോള്‍, സെന്‍റ് ഡെനിസില്‍ ഓസ്ട്രിയയെ 2-1ന് കീഴടക്കിയ ഐസ്ലന്‍ഡ് ഗ്രൂപ് ‘എഫിലെ’ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് നിശ്ചയിച്ചു.
- മൂന്ന് കളിയില്‍ ഒരോ ജയവും രണ്ട് സമനിലയുമായി അഞ്ച് പോയന്‍േറാടെ ഹംഗറി ഒന്നും ഐസ്ലന്‍ഡ് രണ്ടും സ്ഥാനക്കാര്‍.
- മൂന്നില്‍ മൂന്നും സമനില വഴങ്ങിയ പോര്‍ചുഗലിന് മൂന്ന് പോയന്‍റ്. മികച്ച മൂന്നാം സ്ഥാനക്കാരിലൊരാളായി പ്രീക്വാര്‍ട്ടറില്‍.
പോര്‍ചുഗല്‍ 3–ഹംഗറി 3 തീപാറുന്ന പോരാട്ടത്തിനായിരുന്നു ഒളിമ്പിക് പാര്‍ക് സ്റ്റേഡിയം സാക്ഷിയായത്. ആദ്യ രണ്ടും സമനിലയിലായി പ്രതിരോധത്തിലായ പോര്‍ചുഗലിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജയം അനിവാര്യം. എന്നാല്‍, എതിരാളികളായ ഹംഗറിക്ക് ഒരു സമനിലകൊണ്ടു മാത്രം എല്ലാം ഭദ്രമാവുകയും ചെയ്യും. കളി മുറുകി. ആദ്യം വലകുലുക്കിയത് 19ാം മിനിറ്റില്‍ ഹംഗറി. സോള്‍ട്ടന്‍ ഗെരയുടെ വകയായിരുന്നു ഗോള്‍. പതറിപ്പോയ പോര്‍ചുഗലിനെ 42ാം മിനിറ്റില്‍ ഹംഗറിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് നാനി ഒപ്പമത്തെിച്ചു. ക്രിസ്റ്റ്യാനോയുടെ അസിസ്റ്റില്‍ നാനി ഷോട്ടുതിര്‍ക്കുമ്പോള്‍ ഹംഗറിയുടെ സലായുടെ കാലിനിടയിലൂടെ പന്ത് വലയിലേക്ക്.
രണ്ടാം പകുതിയില്‍ എത്രയും വേഗം ഗോള്‍ നേടാനായിരുന്നു ഇരു പക്ഷത്തിന്‍െറയും ശ്രമം. 47ാം മിനിറ്റില്‍ ബ്ളാസ് സുസാകിലൂടെ ഹംഗറി മുന്നിലത്തെി. പറങ്കികളുടെ പ്രതിരോധത്തിലെ ചോര്‍ച്ച തുറന്നുകാണിച്ച് ഫ്രീകിക്കിലൂടെ അനായാസ ഗോള്‍. ഒട്ടും വൈകിയില്ല അടുത്ത മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ പ്രതിഭയുടെ സ്പര്‍ശം കണ്ട ബാക് ഹീല്‍ ക്രോസ് ഗോളില്‍ മറുപടി (2-2).
55ാം മിനിറ്റില്‍ സുസാകിലൂടെ വീണ്ടും ഹംഗറി പോര്‍ചുഗല്‍ വലകുലുക്കി. പറങ്കികളെ വിറളിപിടിപ്പിച്ച ഗോളിന്‍െറ പ്രതിഷേധത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗ്രൗണ്ടില്‍ പൊട്ടിത്തെറിക്കുന്നത് കണ്ടു. 62ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ തന്നെ തിരിച്ചടിച്ചു. കോര്‍ണര്‍കിക്കിലൂടെ പിറന്ന നീക്കത്തില്‍ പന്ത് ഗോള്‍പോസ്റ്റിനു മുന്നില്‍ ഹെഡറിലൂടെ വലയിലാക്കി കളി സമനിലയില്‍ (3-3). പിന്നീട് ഹംഗറി പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ വലകുലുക്കം നിലച്ചു. ക്രിസ്റ്റ്യാനോയും നാനിയും ക്വറെസ്മയുമെല്ലാം അവസാന മിനിറ്റുവരെ ആഞ്ഞുപിടിച്ചെങ്കിലും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കാനാവശ്യമായ ഗോള്‍ പിറന്നില്ല.
ഐസ്ലന്‍ഡ് 2–ഓസ്ട്രിയ 1 വിസ്മയക്കുതിപ്പ് നടത്തി യൂറോകപ്പിനത്തെിയ ഐസ്ലന്‍ഡിന്‍െറ അട്ടിമറിക്കുതിപ്പ് പ്രീക്വാര്‍ട്ടറിലേക്കും. നേരത്തേതന്നെ പുറത്തായ ഓസ്ട്രിയക്കെതിരെ 18ാം മിനിറ്റില്‍ ജോണ്‍ ബുവാര്‍സണിന്‍െറ ഗോളിലൂടെയാണ് ഐസ്ലന്‍ഡ് മുന്നിലത്തെിയത്. ആദ്യ പകുതി പിരിയുംവരെ ഐസ്ലന്‍ഡ് ലീഡ് നിലനിര്‍ത്തിയെങ്കിലും 60ാം മിനിറ്റില്‍ അലസാന്ദ്രോ ഷോഫ് ഓസ്ട്രിയക്ക് സമനില നല്‍കി. കളി ഇഞ്ചുറി ടൈമിലത്തെുംവരെ 1-1 എന്ന നിലയില്‍. പോര്‍ചുഗല്‍ ആരാധകര്‍ക്ക് ആശ്വാസം പകരുന്നതുമായിരുന്നു ഈ നില്‍പ്. പക്ഷേ, ഇഞ്ചുറി ടൈമിന്‍െറ നാലാം മിനിറ്റില്‍ കളിയും ഗ്രൂപ് സ്ഥിതിഗതിയും അട്ടിമറിഞ്ഞു. വലതു വിങ്ങിലൂടെ ബര്‍നാസന്‍ നടത്തിയ മിന്നല്‍പിണര്‍ വേഗത്തിലെ മുന്നേറ്റം. എതിരാളികളാരുമില്ലാത്ത ഓസ്ട്രിയന്‍ വലക്കുമുന്നിലേക്ക് ഉതിര്‍ത്ത ഷോട്ടിന് അര്‍നര്‍ ട്രോറ്റ്സണിന് കാല്‍വെക്കേണ്ട ജോലിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇഞ്ചുറി ടൈമിലെ തകര്‍പ്പന്‍ ഗോളോടെ ഐസ്ലന്‍ഡ് 2-1ന് ജയമുറപ്പിച്ച് പ്രീക്വാര്‍ട്ടറില്‍.
ക്രിസ്റ്റ്യാനോക്ക് റെക്കോഡ് നാല് യൂറോകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ ഫുട്ബാളറായി പോര്‍ചുഗലിന്‍െറ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഹംഗറിക്കെതിരെ നേടിയ ഇരട്ട ഗോളുമായാണ് ക്രിസ്റ്റ്യാനോ എട്ട് ഗോളോടെ ചരിത്രനേട്ടം സ്വന്തമാക്കിയത്. 9 ഗോളടിച്ച് മിഷേല്‍ പ്ളാറ്റീനിയാണ് കൂടുതല്‍ ഗോളിനുടമ. കൂടുതല്‍ യൂറോകപ്പ് മത്സരങ്ങള്‍ കളിച്ച താരമായും ക്രിസ്റ്റ്യാനോ മാറി. 2004, 2008, 2012, 2016 യൂറോയിലായി 17 മത്സരങ്ങളിലാണ് താരം ബുട്ടണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.