പാരിസ്: യൂറോകപ്പ് ഗ്രൂപ് റൗണ്ടില്‍ അവസാന മത്സരത്തില്‍ ഇറ്റലിക്ക് തോല്‍വി. രണ്ടാമങ്കത്തില്‍ ബെല്‍ജിയം സ്വീഡനെയും വീഴ്ത്തി. തോറ്റെങ്കിലും നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇറ്റലിയുടെ ഗ്രൂപിലെ ഒന്നാം സ്ഥാനത്തില്‍ മാറ്റമില്ല. പ്രമുഖതാരങ്ങള്‍ക്ക് വിശ്രമം നല്‍കി കളത്തിലിറങ്ങിയ ഇറ്റലിയെ 1-0ത്തിന് അയര്‍ലന്‍ഡാണ് വീഴ്ത്തിയത്. കളിയുടെ 85ാം മിനിറ്റില്‍ റോബി ബ്രാഡിയുടെ ഗോളാണ് ഐറിഷുകാര്‍ക്ക് മികച്ച മൂന്നാം സ്ഥാനക്കാരിലൊരാളായി പ്രീക്വാര്‍ട്ടറില്‍ ഇടം നേടാന്‍ അവസരമൊരുക്കിയത്. ഇതോടെ, തുര്‍ക്കിയുടെ നോക്കൗട്ട് പ്രതീക്ഷ അസ്തമിച്ചു.
നിസെയില്‍ ബെല്‍ജിയം 1-0ത്തിന് സ്വീഡനെ വീഴ്ത്തി. തുല്ല്യശക്തികളുടെ പോരാട്ടം ഏറെ സമയവും ഗോള്‍രഹിതമായി തുടര്‍ന്നപ്പോള്‍ 84ാം മിനിറ്റില്‍ റായ നയ്ഗോളനാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. ദേശീയ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സ്ളാറ്റന്‍ ഇബ്രഹിമോവിചിന്‍െറ യാത്രയപ്പ് ഭംഗിയാക്കാന്‍ നോക്കൗട്ട് പ്രവേശനമായിരുന്നു സ്വീഡന്‍െറ ലക്ഷ്യം. എന്നാല്‍, എഡന്‍ ഹസാഡും റൊമേലു ലുകാകുവും കെവിന്‍ ഡിബ്രുയിനും അടങ്ങിയ താരനിരയുമായി പന്തുതട്ടിയ ബെല്‍ജിയം വിട്ടുകൊടുത്തില്ല. പ്രതിരോധവും മുന്നേറ്റവും ഒരേതാളത്തില്‍ നിലനിര്‍ത്തിയ ബെല്‍ജിയം മികച്ച ജയവുമായി പ്രീക്വാര്‍ട്ടറിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.