പാരിസ്: ഗ്രൂപ്പിലെ പോരാട്ടങ്ങളവസാനിച്ചു. യൂറോകപ്പില്‍ ടീമുകള്‍ 24ല്‍ നിന്ന് 16 ആയി ചുരുങ്ങി. ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ശനിയാഴ്ചയാണ് പ്രീക്വാര്‍ട്ടറിന് തുടക്കമാവുന്നത്. ആറു ഗ്രൂപ്പുകളില്‍നിന്ന് ജേതാക്കളും റണ്ണേഴ്സപ്പും പ്രീക്വാര്‍ട്ടറിലത്തെി. മികച്ച മൂന്നാം സ്ഥാനക്കാരായി നാലു ടീമുകളും.
 ഗ്രൂപ് ‘എ’യില്‍നിന്ന് ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡും ‘ബി’യില്‍നിന്ന് വെയില്‍സും ഇംഗ്ളണ്ടും ഗ്രൂപ് ‘സി’യില്‍നിന്ന് ജര്‍മനിയും പോളണ്ടുമാണ് ന്നും രണ്ടും സ്ഥാനക്കാരായി അവസാന 16ലത്തെിയത്.

ക്രൊയേഷ്യയും സ്പെയിനും ഗ്രൂപ് ‘ഡി’യില്‍നിന്നും ഇറ്റലിയും ബെല്‍ജിയവും ഗ്രൂപ് ‘ഇ’യില്‍നിന്നും ഹംഗറിയും ഐസ്ലന്‍ഡും ‘എഫ്’ ഗ്രൂപ്പില്‍നിന്നും യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടറിലത്തെിയത്.മികച്ച മൂന്നാം സ്ഥാനക്കാരായി പോര്‍ചുഗല്‍, സ്ലോവാക്യ, വടക്കന്‍ അയര്‍ലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകള്‍ മുന്നേറി. കുറഞ്ഞ ഗോള്‍നിരക്കാണ് തുര്‍ക്കിക്കും അല്‍ബേനിയക്കും പ്രീക്വാര്‍ട്ടര്‍ അന്യമാക്കിയത്. റുമേനിയ, റഷ്യ, യുക്രെയ്ന്‍, ചെക് റിപ്പബ്ളിക്, സ്വീഡന്‍, ഓസ്ട്രിയ എന്നീ ടീമുകളും ആദ്യ റൗണ്ടില്‍ പുറത്തായി. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന് സ്വിറ്റ്സര്‍ലന്‍ഡ്-പോളണ്ട് മത്സരത്തോടെയാണ് പ്രീക്വാര്‍ട്ടറിന് തുടക്കമാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.