സ്വീഡന് മടക്കം

നിസ്:  ഇതിഹാസതാരം സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചിന്‍െറ വിടവാങ്ങല്‍ പോരാട്ടത്തില്‍ സ്വീഡന് തോല്‍വിയോടെ മടക്കം. യൂറോ കപ്പിന്‍െറ ഗ്രൂപ് ഇയിലെ അവസാന അങ്കത്തില്‍ സ്വീഡനെ 1-0ന് മറികടന്ന ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ ഹംഗറിയെ നേരിടും.
 തുല്യശക്തികളുടെ പോരാട്ടം ഏറെ സമയവും ഗോള്‍രഹിതമായി തുടര്‍ന്നപ്പോള്‍ 82ാം മിനിറ്റില്‍ റായ നയ്ഗോളനാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. ഈഡന്‍ ഹസാഡിന്‍െറ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ടായിരുന്ന സ്വീഡനും ബെല്‍ജിയവും ആക്രമണമഴിച്ചുവിട്ടെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. കെവിന്‍ ഡിബ്രുയിനും ഹസാഡും മികച്ച റെയ്ഡുകള്‍ നടത്തി. എന്നാല്‍,  റൊമേലു ലുകാകുവിനെ സ്വീഡിഷ് പ്രതിരോധം പൂട്ടിയിട്ടു. പ്രതിരോധവും മുന്നേറ്റവും ഒരേതാളത്തില്‍ നിലനിര്‍ത്തിയ ബെല്‍ജിയം ജയിച്ചതോടെ ഇബ്രാഹിമോവിച്ചിന്‍െറ അവസാന അന്താരാഷ്ട്ര മത്സരമായി ഈ പോരാട്ടം അവസാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.