ക്രൊയേഷ്യ: നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്‍ അടങ്ങിയ ഗ്രൂപ്പില്‍നിന്ന് ചാമ്പ്യന്മാരായാണ് ക്രൊയേഷ്യയുടെ വരവ്. മൂന്നു കളിയില്‍ രണ്ടു ജയവും ഒരു സമനിലയും. തുര്‍ക്കിയെയും (1-0) സ്പെയിനിനെയും (2-1) തോല്‍പിച്ചവര്‍ ചെക് റിപ്പബ്ളിക്കിനോട് (1-1) സമനില വഴങ്ങി. പോര്‍ചുഗല്‍: നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ പോര്‍ചുഗല്‍ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സംവരണം വഴിയാണ് പ്രീക്വാര്‍ട്ടറിലത്തെിയത്. ഗ്രൂപ്പില്‍ കളിച്ച മൂന്നും സമനിലയായിരുന്നു ഫലം. ഐസ്ലന്‍ഡ് (1-1), ഓസ്ട്രിയ (0-0), ഹംഗറി (3-3).
ഗ്രൂപ്പില്‍ ഒരു വിധം തടികാത്ത പോര്‍ചുഗലിന് കിട്ടിയ വലിയ അടിയായി പ്രീക്വാര്‍ട്ടറിലെ എതിരാളി. അടിമുടി മിന്നുന്ന ഫോമിലുള്ള ക്രൊയേഷ്യ ചാമ്പ്യന്‍ ഫേവറിറ്റുകളില്‍ ഒരാളായാണ് നോക്കൗട്ടില്‍ കളിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചുറ്റിപ്പറ്റിയാണ് പോര്‍ചുഗലിന്‍െറ കളിയെങ്കില്‍ ഒരു പിടി താരങ്ങളുമായാണ് ക്രോട്ടുകള്‍ പന്തുതട്ടുന്നത്. സ്റ്റാര്‍ സ്ട്രൈക്കര്‍ ലൂക മോദ്രിച്ചും മരിയോ മാന്‍കുസിചുമില്ലാതെ കളിച്ചായിരുന്നു സ്പെയിനിനെതിരായ ജയമെന്നതും ടീമിന് ആത്മവിശ്വാസം നല്‍കുന്നു. ഇവാന്‍ റാകിടിച്, പെരിസിച്, കാലിനിച് തുടങ്ങിയ താരങ്ങളെല്ലാം മിന്നുന്ന ഫോമില്‍. വിശ്രമിച്ചവരെല്ലാം ഇന്ന് തിരിച്ചത്തെുകയും ചെയ്യും. എന്നാല്‍, ഗോളടിക്കുന്നില്ളെന്ന പരാതി തീര്‍ത്ത് ക്രിസ്റ്റ്യാനോ ഫോമിലേക്കുയര്‍ന്നതാണ് പോര്‍ചുഗലിന് ആശ്വാസമാവുന്നത്. തുടര്‍ച്ചയായി നാലാം യൂറോയിലും ഗോള്‍ നേടിയ റയല്‍ മഡ്രിഡ് താരം റെക്കോഡും കുറിച്ചു. ആകെ എട്ടു യൂറോ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോക്ക് മുന്നില്‍ ഗോളടിയില്‍ ഇനിയുള്ളത് മിഷേല്‍ പ്ളാറ്റിനി (9) മാത്രം. ടീമിന്‍െറ പോരായ്മകള്‍ അറിഞ്ഞുകൊണ്ടാണ് ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍. ‘ഇതുവരെ എത്തി. സ്പെയിനിനെ തോല്‍പിച്ച എതിരാളി ശക്തരാണ്. മികച്ച കളിക്കാരാണ് ക്രൊയേഷ്യന്‍ നിരയില്‍. എങ്കിലും ഞങ്ങളുടെ കരുത്ത് മനസ്സിലാക്കിയാണ് കളത്തിലിറങ്ങുന്നത്. വിജയസാധ്യത ഇരുകൂട്ടര്‍ക്കുമുണ്ട്’ -ക്രിസ്റ്റ്യാനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.