സ്വിറ്റ്സര്‍ലന്‍ഡ്: ഗ്രൂപ് ‘എ’യിലെ രണ്ടാം സ്ഥാനക്കാര്‍. ഒരു ജയം (അല്‍ബേനിയ 0-1), രണ്ടു സമനില (റുമേനിയ 1-1, ഫ്രാന്‍സ് 0-0).
പോളണ്ട്: ഗ്രൂപ് ‘സി’യില്‍ ജര്‍മനിക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാര്‍. രണ്ടു ജയം (1-0 വട. അയര്‍ലന്‍ഡ്, 1-0 യുക്രെയ്ന്‍), ഒരു സമനില (ജര്‍മനി 0-0).
ഗോള്‍വരള്‍ച്ചയിലായ ബയേണ്‍ മ്യൂണിക് സ്ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയിലാണ് എല്ലാവരുടെയും കണ്ണ്.
സ്വിസ് പ്രതിരോധത്തിലെ ഫാബിയന്‍ ഷാറിനാവും ലെവന്‍ഡോവ്സ്കിയെ പിടിച്ചുകെട്ടാനുള്ള ചുമതല. ആദ്യ ഗോളിനുടമ അര്‍കാഡിയുസ് മിലിക്, യാകുബ് ബ്ളാസികോവ്സ്കി എന്നിവരും പോളണ്ടിന്‍െറ മുന്‍നിരയിലെ തുരുപ്പുശീട്ട്.
ഗ്രനിത് ഷാക, അദ്മിര്‍ മെഹ്മദി, ഷെര്‍ദാന്‍ ഷാകിരി എന്നിവര്‍ക്കൊപ്പം, ഗോള്‍ കീപ്പര്‍ യാന്‍ സോമറും സ്വിറ്റ്സര്‍ലന്‍ഡിന് പ്രതീക്ഷ നല്‍കുന്ന താരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.