പാരിസ്: രണ്ടാം മിനിറ്റിലെ പിഴവിന് കളിയിലുടനീളം പ്രായശ്ചിത്തം ചെയ്ത് ആതിഥേയര്‍ക്ക് യോജിച്ച ജയവുമായി ഫ്രാന്‍സ് യൂറോകപ്പിന്‍െറ ക്വാര്‍ട്ടറിലത്തെി. കളിയുടെ തുടക്കത്തില്‍ റോബി ബ്രാഡിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിട്ടുനിന്ന അയര്‍ലന്‍ഡിന് രണ്ടാം പകുതിയില്‍ അന്‍േറാണിയോ ഗ്രീസ്മാന്‍െറ ഇരട്ടപ്രഹരത്തിലൂടെ മറുപടി നല്‍കിയാണ് ഫ്രഞ്ചുപട ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ഷെയ്ന്‍ ഡഫി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ അവസാന അരമണിക്കൂറില്‍ പത്തു പേരുമായി മത്സരം പൂര്‍ത്തിയാക്കിയ അയര്‍ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ദഷാംപ്സിന്‍െറ കുട്ടികള്‍ ചുരുട്ടിക്കെട്ടിയത്.
കഴിഞ്ഞ മത്സരത്തില്‍നിന്ന് അഞ്ചു മാറ്റങ്ങളുമായാണ് ഫ്രാന്‍സ് ഇറങ്ങിയത്. ഒലിവര്‍ ജിറൗഡിന് ഇരുവശത്തുമായി പായെറ്റും ഗ്രീസ്മാനും അണിചേര്‍ന്നു. ആക്രമിക്കാനുറപ്പിച്ച് മര്‍ഫിയുടെ നേതൃത്വത്തില്‍ അയര്‍ലാന്‍ഡും മൂന്ന് പേരെ മുന്‍നിരയില്‍ നിയോഗിച്ചു. ഒന്നര മിനിറ്റ് തികയുന്നതിനുമുമ്പേ ഫ്രാന്‍സിന്‍െറ പദ്ധതി പൊളിച്ചടുക്കി പെനാല്‍റ്റി സ്പോട്ടിനുനേരെ റഫറി വിരല്‍ചൂണ്ടി. മര്‍ഫിയുടെ പാസ് സ്വീകരിച്ച ഷെയ്ന്‍ ലോങ് ലക്ഷ്യത്തിലേക്ക് ഷോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബോക്സിനുള്ളില്‍ പോഗ്ബെയുടെ കാലുകള്‍ ലോങ്ങിനെ കുരുക്കി വീഴ്ത്തിയത്. പെനാല്‍റ്റി കിക്കെടുത്ത റോബി ബ്രാഡിക്ക് ചെറുതായൊന്ന് പിഴച്ചെങ്കിലും പോസ്റ്റില്‍ തട്ടിയ പന്ത് വലക്കുള്ളില്‍ സ്ഥാനമുറപ്പിച്ചു. തുടക്കത്തിലേറ്റ പ്രഹരത്തില്‍ അന്ധാളിച്ചുനില്‍ക്കാതെ ആതിഥേയര്‍ ഐറിഷ് ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. ഗോളെന്നുറച്ച അരഡസനിലേറെ അവസരങ്ങള്‍ പുറത്തേക്കൊഴുകി. ആക്രമണങ്ങളുടെ മൂര്‍ച്ചയേറിയതോടെ മധ്യനിരയില്‍ അഞ്ചുപേരെ അണിനിരത്തില്‍ അയര്‍ലന്‍ഡ് പ്രതിരോധിച്ചു. ഇതിനിടയില്‍ തടസ്സം തീര്‍ത്ത് അയര്‍ലന്‍ഡ് ഗോളി ഡാരന്‍ റാന്‍ഡോള്‍ഫ് നിലയുറപ്പിച്ചു. ആദ്യ പകുതി പിന്നിടുമ്പോള്‍ അരഡസനിലേറെ അവസരമാണ് ലക്ഷ്യംതെറ്റി അലഞ്ഞത്. ഇതില്‍ നാലെണ്ണം രക്ഷപ്പെടുത്തിയത് ഡാരന്‍ റാന്‍ഡോള്‍ഫായിരുന്നു.
മധ്യനിരയില്‍ എന്‍ഗോളോ കാന്‍െറക്ക് പകരം കിങ്സ്ലി കോമനെ ഇറക്കിയാണ് ഫ്രാന്‍സ് രണ്ടാം പകുതി തുടങ്ങിയത്. 58ാം മിനിറ്റില്‍ ഗാലറിയില്‍ ആരവമൊരുക്കി ആതിഥേയരുടെ ആദ്യ ഗോളത്തെി.പ്രതിരോധനിര താരം സാഗ്നയുടെ പാസിനൊപ്പം പറന്നുയര്‍ന്ന ഗ്രീസ്മാന്‍െറ ഹെഡര്‍ ഐറിഷ് പ്രതിരോധനിരയെയും റാന്‍ഡോള്‍ഫിനെയും മറികടന്ന് വലക്കുള്ളിലത്തെി. അധികനേരം വേണ്ടിവന്നില്ല രണ്ടാം ഗോളിന്. മൂന്ന് മിനിറ്റപ്പുറം ഗ്രീസ്മാന്‍ വീണ്ടും അയര്‍ലന്‍ഡിനെ വിറപ്പിച്ചു. റാമിയുടെ പാസ് സ്വീകരിച്ച ജിറൗഡ് പന്ത് ഹെഡ് ചെയ്ത് മറിക്കുമ്പോള്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍ ഗ്രീസ്മാന്‍ തനിച്ചായിരുന്നു. അവസാന നിമിഷം തടയിടാനത്തെിയ ഷെയ്ന്‍ ഡഫിയെയും കബളിപ്പിച്ച് ഗ്രീസ്മാന്‍െറ ഷോട്ട് വലയിലേക്ക് കുതിച്ചതോടെ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. 66ാം മിനിറ്റില്‍ ഗ്രീസ്മാന്‍െറ ഹാട്രിക് തടയാനുള്ള ശ്രമത്തിനിടെ ചുവപ്പുകാര്‍ഡ് കണ്ട് ഷെയ്ന്‍ ഡഫി പുറത്തുപോയി.
ഗോളി മാത്രം മുന്നില്‍നില്‍ക്കെ ഗ്രീസ്മാന്‍ ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോഴായിരുന്നു പെനാല്‍റ്റി ബോക്സിന്‍െറ തൊട്ടുമുന്നില്‍ കുരുക്കിട്ട കാലുമായി ഡഫി എത്തിയത്. 73ാം മിനിറ്റില്‍ ജിറൗഡിന് പകരമിറങ്ങിയ ജിജ്നാക് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം തുലച്ചു. ഇന്‍ജ്വറി ടൈമിന്‍െറ അവസാന മിനിറ്റില്‍ ഹാട്രിക് നേടാനുള്ള ഗ്രീസ്മാന്‍െറ ശ്രമം റാന്‍ഡോള്‍ഫ് തട്ടിയകറ്റി. പത്തുപേരുമായി വിയര്‍ത്ത അയര്‍ലന്‍ഡിനെ ഗോളടിക്കാന്‍ സമ്മതിക്കാതെ ഫ്രഞ്ചുപട ക്വാര്‍ട്ടറിലേക്ക് കുതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.