മാഴ്സെ: യൂറോകപ്പില്‍ അവസാന എട്ടിലെ പോരാട്ടങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കം. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ചുഗലും പോളണ്ടും ഏറ്റുമുട്ടും. യൂറോപ്പിലെ ഏറ്റവും മികച്ച രണ്ട് മുന്നേറ്റനിരക്കാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയും മാഴ്സയില്‍ നേര്‍ക്കുനേര്‍ അങ്കത്തിനിറങ്ങുകയാണ്. വ്യാഴാഴ്ച ഇന്ത്യന്‍സമയം അര്‍ധരാത്രി 12.30നാണ് പോരാട്ടം. ലോകത്തിലെ മികച്ചതാരങ്ങളായ ലയണല്‍ മെസ്സി കോപ അമേരിക്ക ഫൈനലിലും വെയ്ന്‍ റൂണി യൂറോകപ്പിലും നാണംകെട്ട് മടങ്ങിയതോടെ ഇനിയുള്ള സൂപ്പര്‍താരം റൊണാള്‍ഡോയാണ്.
ഗ്രൂപ് മത്സരങ്ങളില്‍ മൂന്നു സമനിലയുമായി പ്രീക്വാര്‍ട്ടറിലേക്ക് കയറിയ പറങ്കിപ്പട, പിന്നീട് അധികസമയത്ത് ക്രൊയേഷ്യയെ 1-0ത്തിന് മറികടന്നാണ് കടന്നുകൂടിയത്. മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാതെ, 18 യൂറോകപ്പ് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ റൊണാള്‍ഡോക്ക് ഒരു ഗോള്‍കൂടി നേടിയാല്‍ യൂറോകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനൊപ്പമത്തൊം. ഒമ്പതു ഗോളുക ള്‍നേടിയ ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ളാറ്റീനിയാണ് ആ ഗോള്‍ വേട്ടക്കാരന്‍. നാല് യൂറോകപ്പ് ടൂര്‍ണമെന്‍റുകളില്‍ കളിച്ച മറ്റൊരു താരവുമില്ല. യൂറോകപ്പില്‍ തുടര്‍ച്ചയായ ആറാംവട്ടമാണ് പോര്‍ചുഗല്‍ അവസാന എട്ടില്‍ കളിക്കുന്നത്.
പറയാന്‍ ഏറെയുണ്ടെങ്കിലും ഇത്തവണ പ്രതീക്ഷിച്ച പ്രകടനം റൊണാള്‍ഡോക്ക് നടത്താനായിട്ടില്ല. ഹംഗറിക്കെതിരെ നേടിയ രണ്ട്് ഗോളുകള്‍ മാത്രം. ഐസ്ലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ റൊണാള്‍ഡോ, ഇന്‍റര്‍വ്യൂക്ക് മാധ്യമപ്രവര്‍ത്തകന്‍ നീട്ടിയ ¥ൈമക്ക് പുഴയില്‍ എറിഞ്ഞിരുന്നു. ഓസ്ട്രിയക്കെതിരെ പെനാല്‍റ്റി പാഴാക്കുകയും ചെയ്തു. പ്രീക്വാര്‍ട്ടറില്‍ നിശ്ചിതസമയത്ത് ഒരു ഷോട്ടുപോലും ഗോള്‍വല ലക്ഷ്യമാക്കി തൊടുത്തുവിടാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല. അതേസമയം, ക്രൊയേഷ്യക്കെതിരെ റിക്കാര്‍ഡോ ക്വറസ്മ നേടിയ ഗോളിന് പിന്നില്‍ റൊണാള്‍ഡോയായിരുന്നു.
മികച്ച താരങ്ങളുള്ള ടീമിന് പ്രതീക്ഷയേറെയാണെന്ന് പോര്‍ചുഗല്‍ പ്രതിരോധഭടന്‍ ജോസ് ഫോണ്ടെ പറഞ്ഞു. റൊണാള്‍ഡോ, നാനി, ക്വറസ്മ, ജോവോ മാരിയോ എന്നിവരടങ്ങിയ പറങ്കിപ്പടക്ക് തന്നെയാണ് മുന്‍തൂക്കമെന്ന് ഫോണ്ടെ പറഞ്ഞു. ക്രൊയേഷ്യക്കെതിരെ കളിയിലെ കേമനായി മാറിയ 18കാരന്‍ റെനറ്റോ സാഞ്ചസിനെ വ്യാഴാഴ്ച ആദ്യ ഇലവനില്‍തന്നെ കോച്ച് ഫെര്‍ണാണ്ടോ സാന്‍േറാസ് ഇറക്കും. റൊണാള്‍ഡോയേക്കാള്‍ സാഞ്ചസിനെ കരുതിയിരിക്കണമെന്ന് പോളിഷ് ഗോളി വോയിസിച്ച് സെസ്നി പറഞ്ഞത് റൊണാള്‍ഡോയെ കൊച്ചാക്കാനാണെങ്കിലും അതില്‍ അല്‍പം കാര്യമുണ്ട്. പരിക്കലട്ടുന്ന ഗോളി സെസ്നി കളിക്കുന്ന കാര്യത്തിലും ഉറപ്പില്ല. ലുകാസ് ഫാബിയാന്‍സ്കി എന്ന മിടുക്കന്‍ ഗോളി പകരക്കാരനായി തിളങ്ങിക്കഴിഞ്ഞു. 2004ല്‍ ഗ്രീസ് കളിച്ചപോലെ ഗോളടിക്കാതെയുള്ള പോര്‍ചുഗലിന്‍െറ പോക്കില്‍ ആരാധകര്‍ പൂര്‍ണ തൃപ്തരല്ല. കോച്ചിനെതിരെ പലയിടത്തുനിന്നും പ്രതിഷേധമുയരുന്നുണ്ട്. എന്നാല്‍, പോളണ്ടിനെ മറികടന്ന് സെമിയിലത്തെുമെന്നാണ് സീനിയര്‍താരം നാനി പറയുന്നത്.
ലെവന്‍ പുലിയാകുമോ യൂറോ യോഗ്യതാ റൗണ്ടില്‍ ഗോളടിച്ച് കൂട്ടുകയായിരുന്നു പോളണ്ട്. എതിര്‍വലയില്‍ നിക്ഷേപിച്ചത് 33 ഗോളുകള്‍. ഇതില്‍ 18ഉം ലെവന്‍ഡോവ്സ്ക്കിയുടെ ബൂട്ടില്‍നിന്ന്. എന്നാല്‍, ഫ്രാന്‍സില്‍ ക്യാപ്റ്റന്‍ ലെവന്‍ഡോവ്സ്ക്കിക്ക് ഇതുവരെ കാര്യമായി തിളങ്ങാനായിട്ടില്ല. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള ഷൂട്ടൗട്ട് ഗോള്‍ മാത്രമാണ് പറയാനുള്ള നേട്ടം. ബയേണ്‍ മ്യൂണിക്കില്‍ ഗോളുകള്‍ അടിച്ചുകൂട്ടുന്ന താരം രാജ്യത്തിനായി വലകുലുക്കാത്തതില്‍ ആരാധകര്‍ക്ക് ആശങ്കയില്ല. നിര്‍ണായക മത്സരത്തില്‍ ലെവന്‍ പുലിയാകുമോയെന്ന് അവര്‍ക്കുറപ്പുണ്ട്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ യാക്കുബ് ബ്ളാസികോവ്സ്ക്കിയാണ് പോളണ്ടിന്‍െറ മുന്‍നിരയിലെ പുതിയ പ്രതീക്ഷ. നാലു കളികളില്‍നിന്ന് ഈ 30കാരന്‍ രണ്ട് ഗോളുകള്‍ നേടിക്കഴിഞ്ഞു.
34 വര്‍ഷത്തിന് ശേഷമാണ് ഒരു വമ്പന്‍ ടൂര്‍ണമെന്‍റിന്‍െറ ക്വാര്‍ട്ടറില്‍ പോളിഷ് സംഘം കളിക്കുന്നത്. 86ലെയും 2002ലെയും ലോകകപ്പില്‍ പോര്‍ചുഗലും പോളണ്ടും കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇരു ടീമുകളും ആകെ പത്ത് മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. നാലെണ്ണം പോര്‍ചുഗലും മൂന്നെണ്ണം പോളണ്ടും ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.