ചെല്‍സി ശീലങ്ങള്‍ മാറ്റിത്തുടങ്ങി; പ്രീമിയര്‍ ലീഗിൽ എട്ടാം സ്ഥാനത്ത്

ലണ്ടന്‍: ഗസ് ഹിഡിങ്കിനു കീഴില്‍ ശീലങ്ങള്‍ മാറ്റിത്തുടങ്ങിയ ചെല്‍സി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി എട്ടാം സ്ഥാനത്ത്. എവേ മാച്ചില്‍ നോര്‍വിച് സിറ്റിയെ 2-1ന് തകര്‍ത്താണ് ചെല്‍സി പത്താം ജയം സ്വന്തമാക്കിയത്. കളിയുടെ 38ാം സെക്കന്‍ഡില്‍ കെനഡിയുടെ അതിവേഗ ഗോളിലൂടെ തുടങ്ങിയ ചാമ്പ്യന്മാര്‍ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡീഗോ കോസ്റ്റയുടെ ഓഫ്സൈഡ് സ്പര്‍ശമുള്ള വിവാദഗോളിലൂടെ വിജയമുറപ്പിക്കുകയായിരുന്നു. നോര്‍വിച്ചിനുവേണ്ടി 68ാം മിനിറ്റില്‍ നഥാന്‍ റെഡ്മണ്ട് വലകുലുക്കിയെങ്കിലും കളി മാറിയില്ല. ജയത്തോടെ പോയന്‍റ് പട്ടികയില്‍ ചെല്‍സി 11ല്‍നിന്ന് എട്ടിലേക്ക് കയറി. സീസണില്‍ ഇതാദ്യമായാണ് ചെല്‍സി അവസാന പത്തിലത്തെുന്നത്.

ലെസ്റ്റര്‍ സിറ്റിയെ വെസ്റ്റ്ബ്രോംവിച് 2-2ന് സമനിലയില്‍ തളച്ചു. 11ാം മിനിറ്റില്‍ സാളമന്‍ റൊണ്‍ഡന്‍െറ ഗോളിലൂടെ വെസ്റ്റ്ബ്രോമാണ് ആദ്യം മുന്നിലത്തെിയത്. എന്നാല്‍, ഒന്നാംപകുതിയില്‍തന്നെ ലെസ്റ്റര്‍ തിരിച്ചടിച്ചു. ഡാനി ഡ്രിങ്ക്വാടറിന്‍െറയും (38) ആന്‍ഡി കിങ്ങിന്‍െറയും (45) ഗോളില്‍ ആത്മവിശ്വാസത്തോടെ ആദ്യ പകുതി പിരിഞ്ഞവര്‍ക്ക് വിജയംകുറിക്കാന്‍ കഴിഞ്ഞില്ല. 50ാം മിനിറ്റിലെ ഗാഡ്നറിലൂടെ വെസ്റ്റ്ബ്രോം സമനില പിടിച്ചു. മറ്റു മത്സരങ്ങളില്‍ എവര്‍ട്ടന്‍ 3-1ന് ആസ്റ്റന്‍ വില്ലയെയും, ബേണ്‍മൗത് 2-0ത്തിന് സതാംപ്ടനെയും തോല്‍പിച്ചപ്പോള്‍, സണ്ടര്‍ലന്‍ഡ്-ക്രിസ്റ്റല്‍ പാലസ് (2-2) മത്സരം സമനിലയില്‍ പിരിഞ്ഞു.
പോയന്‍റ് പട്ടികലെസ്റ്റര്‍ 28-57, ടോട്ടന്‍ഹാം 27-54, ആഴ്സനല്‍ 27-51, മാഞ്ചസ്റ്റര്‍ സിറ്റി 26-47, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 27-44, വെസ്റ്റ്ഹാം 27-43, സതാംപ്ടന്‍ 28-40, ചെല്‍സി 28-39.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.