????????????? ?????????????? ??????? ?????????? ?????? ?????? ????????????? ??????????? ?????????

ലിവര്‍പൂളിന്‍െറ പ്രതികാരം; അവസരം തുലച്ച് ആഴ്സനല്‍

ലണ്ടന്‍: ലീഗ് കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടേറ്റ തോല്‍വിയുടെ വേദന ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ മായ്ച്ചുകളഞ്ഞു. പ്രീമിയര്‍ ലീഗില്‍ 3-0ത്തിനായിരു ലിവര്‍പൂളിന്‍െറ പ്രതികാരം. 34ാം മിനിറ്റില്‍ ആഡം ലല്ലാന, 41ാം മിനിറ്റില്‍ ജെയിംസ് മില്‍നര്‍,  57ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരാണ് ലിവര്‍പൂളിനായി വലകുലുക്കിയത്.

ലീഗ് കപ്പിലെ സൂപ്പര്‍ ഗോളിയായ കാബല്ളെറോ, യായാ ടൂറെ എന്നിവരില്ലാതെയാണ് സിറ്റി ഇറങ്ങിയത്. മുന്‍ മത്സരത്തിലെ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാത്തതോടെ പെല്ലിഗ്രിനിയുടെ കുട്ടികള്‍ ലിവര്‍പൂളിന് മുന്നില്‍ നിരുപാധികം കീഴടങ്ങി. തോല്‍വിയോടെ ഒന്നാമതുള്ള ലെസ്റ്റര്‍ സിറ്റിയുമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ അകലം 10 പോയന്‍റായി വര്‍ധിച്ചു. പട്ടികയില്‍ നാലാമതാണ് സിറ്റിയുടെ സ്ഥാനം. കഴിഞ്ഞ മത്സരത്തില്‍നിന്ന് അഞ്ചു മാറ്റങ്ങളുമായാണ് യുര്‍ഗന്‍ ക്ളോപ് തന്‍െറ ടീമിനെ ഇറക്കിയത്. കുന്തമുനയായ ഡാനിയല്‍ സ്റ്റെറിഡ്ജിനെ സൈഡ് ബെഞ്ചിലിരുത്തിയത് ആരാധകരെ ആശങ്കയിലാക്കിയെങ്കിലും ഗോള്‍ വരള്‍ച്ചയുണ്ടായില്ല.

ഒത്തിണക്കത്തോടെയുള്ള നീക്കത്തിനൊടുവില്‍ 30 വാര അകലെനിന്ന് ലല്ലാന തൊടുത്ത ഇടങ്കാലന്‍ ഗ്രൗണ്ടര്‍ പോസ്റ്റിന്‍െറ വലതുമൂലയില്‍ പതിച്ചു. ഏഴു മിനിറ്റിനുശേഷം ലിവര്‍പൂള്‍ വീണ്ടും വെടിപൊട്ടിച്ചു. സ്വന്തം പകുതിയില്‍നിന്ന് മെനഞ്ഞെടുത്ത നീക്കം ഗോളാക്കാനുള്ള അവസരം ലഭിച്ചത് മുന്‍ സിറ്റി താരം ജോ മില്‍നര്‍ക്ക്. ഫിര്‍മിനോ നല്‍കിയ പാസ് പോസ്റ്റിലേക്ക് തൊടുക്കേണ്ട ആവശ്യമേ മില്‍നറുക്കുണ്ടായുള്ളൂ. ഒന്നാം പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയുടെ ഹെഡര്‍ മില്‍നര്‍ കൈകൊണ്ട് ക്ളിയര്‍ ചെയ്തത് റഫറി കാണാത്തത് ലിവര്‍പൂളിന് രക്ഷയായി. രണ്ടാം പകുതിയെ ചൂടുപിടിപ്പിച്ച് 57ാം മിനിറ്റില്‍ ഫിര്‍മിനോ ലക്ഷ്യംകണ്ടു. സിറ്റി താരം നിക്കോളാസ് ഒട്ടമന്‍ഡിയുടെ പിഴവില്‍നിന്ന് ലല്ലാന നെയ്തെടുത്ത നീക്കം ഫിര്‍മിനോ ലക്ഷ്യത്തിലത്തെിക്കുകയായിരുന്നു. റഹിം സ്റ്റെര്‍ലിങ്, സെര്‍ജിയോ അഗ്യൂറോ എന്നിവരുടെ നീക്കങ്ങള്‍ പലതവണ ലിവര്‍പൂള്‍ ഗോള്‍മുഖത്ത് അപകടം വിതച്ചെങ്കിലും ഗോള്‍മാത്രം അകന്നു.

മാറ്റയിലൂടെ യുനൈറ്റഡ്
ലീഗ് കിരീടപ്രതീക്ഷകള്‍ ഏറക്കുറെ അസ്തമിച്ച യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോരാട്ടം കനപ്പിച്ചു.  വാറ്റ്ഫോഡ് എഫ്.സിയെ 1-0ത്തിനാണ് വാന്‍ഗാലിന്‍െറ കുട്ടികള്‍ തോല്‍പിച്ചത്. ഇതോടെ 28 മത്സരങ്ങളില്‍നിന്ന് 47 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തത്തെി. കൗമാരതാരം മാര്‍കസ് റാഷ്ഫോഡിനെ മുന്നില്‍നിര്‍ത്തിയായിരുന്നു വാന്‍ഗാല്‍ ആക്രമണം ആസൂത്രണം ചെയ്തത്. എന്നാല്‍, മുന്‍ മത്സരങ്ങളിലെ ഗോള്‍നേട്ടം ആവര്‍ത്തിക്കാന്‍ റാഷ്ഫോഡിനായില്ല. അവസരങ്ങള്‍ തുലക്കാന്‍ ഇരുടീമും മത്സരിച്ചപ്പോള്‍ കളി സമനിലയിലേക്ക് നീങ്ങുമെന്ന് ഘട്ടത്തില്‍ യുവാന്‍ മാറ്റ യുനൈറ്റഡിന്‍െറ രക്ഷകനായി. 83ാം മിനിറ്റില്‍ മാര്‍ഷ്യലിനെ ഫൗള്‍ ചെയ്തതിന് ബോക്സിനു പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് മാറ്റ പിഴവില്ലാതെ വലയിലത്തെിച്ചു.

അവസരം തുലച്ച് ആഴ്സനല്‍
കിരീടപോരാട്ടത്തില്‍ മുന്നില്‍നില്‍ക്കുന്ന ആഴ്സനലിന് രണ്ടാമതത്തൊനുള്ള സുവര്‍ണാവസരമാണ് സ്വാന്‍സി സിറ്റിക്കെതിരെയുള്ള തോല്‍വിയോടെ നഷ്ടപ്പെട്ടത്. സ്വന്തം മൈതാനത്ത് 1-2നായിരുന്നു ഗണ്ണേഴ്സിന്‍െറ ലീഗിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വി.15ാം മിനിറ്റില്‍ ജോള്‍ കാംപെലിലൂടെ ആഴ്സനല്‍ മുന്നിലത്തെിയെങ്കിലും 32ാം മിനിറ്റില്‍ വെയ്ന്‍ റൗട്ലെഡ്ജിലൂടെ സ്വാന്‍സി തിരിച്ചടിച്ചു. 74ാം മിനിറ്റില്‍ ആഷ്ലി വില്യംസിലൂടെ സ്വാന്‍സി വിജയം പിടിച്ചെടുത്തു.
പോയന്‍റ് പട്ടികയില്‍ ലെസ്റ്റര്‍ സിറ്റിക്കൊപ്പം ഇടംപിടിക്കാനുള്ള അവസരം ടോട്ടന്‍ഹാം ഹോട്സ്പറും നഷ്ടപ്പെടുത്തി. വെസ്റ്റ്ഹാം യുനൈറ്റഡിനോട് ഏകഗോളിനാണ് ടോട്ടന്‍ഹാം തോറ്റത്. ജയിച്ചിരുന്നെങ്കില്‍ 57 പോയന്‍റുള്ള ലെസ്റ്ററിനൊപ്പം ടോട്ടന്‍ഹാമിന് ഒന്നാം സ്ഥാനം പങ്കിടാമായിരുന്നു. മറ്റു മത്സരങ്ങളില്‍ സ്റ്റോക് സിറ്റി ഒരു ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.