ലണ്ടന്‍: ടോട്ടന്‍ഹാമിന്‍െറയും ആഴ്സനലിന്‍െറയും സമനില മുതലെടുത്ത് ഒരു ഗോള്‍ ജയത്തോടെ ലെസ്റ്ററിന്‍െറ കുതിപ്പ്. എവേ മാച്ചില്‍ വാറ്റ്ഫോഡ് എഫ്.സിയെ ഒരു ഗോളിന് തോല്‍പിച്ചാണ് ലെസ്റ്റര്‍ കിരീടത്തിലേക്കുള്ള ദൂരം കുറച്ചത്. ടോട്ടന്‍ഹാം-ആഴ്സനല്‍ മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞതിന്‍െറ ആനുകൂല്യത്തിലായിരുന്നു ലെസ്റ്ററുകാര്‍ സീസണിലെ 29ാം അങ്കത്തിനിറങ്ങിയത്. ഒന്നാം പകുതി ഗോള്‍രഹിതമായി പിരിഞ്ഞപ്പോള്‍ വീണ്ടുമൊരു സമനില ഭീതിയിലായിരുന്നു ആരാധകര്‍. എന്നാല്‍, ആശങ്കകളെയെല്ലാം 56ാം മിനിറ്റിലെ ത്രില്ലിങ് ഗോളിലൂടെ അറുത്തുമാറ്റി റിയാദ് മെഹ്റസ് ലെസ്റ്ററിന് വിജയമൊരുക്കി. ഇടതു വിങ്ങിലൂടെ ഫൂചസ് നല്‍കിയ ക്രോസ് പെനാല്‍റ്റി ബോക്സില്‍ വാറ്റ്ഫോഡ് പ്രതിരോധക്കാര്‍ ക്ളിയര്‍ചെയ്ത് അകറ്റിയപ്പോഴാണ് മെഹ്റസിന്‍െറ സെറ്റ്പീസ് മാജിക്കിന് വഴിയൊരുങ്ങിയത്. ബോക്സിന് മൂലയില്‍നിന്ന് പന്ത് സ്റ്റോപ് ചെയ്യാന്‍പോലും നില്‍ക്കാതെ തൊടുത്ത ഇടങ്കാലന്‍ ഷോട്ടില്‍ വലതുളഞ്ഞപ്പോള്‍ വാറ്റ്ഫോഡ് പതറി.
സീസണിലെ 17ാം ജയത്തോടെ 60 പോയന്‍റുമായാണ് ലെസ്റ്ററിന്‍െറ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിന് 55ഉം മൂന്നാമതുള്ള ആഴ്സനലിന് 52ഉം നാലാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 50ഉം പോയന്‍റാണ് സമ്പാദ്യം. ഞായറാഴ്ചയിലെ പോരാട്ടത്തില്‍ ലിവര്‍പൂള്‍ 2-1ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ലിവര്‍പൂള്‍ റോര്‍ടോ ഫെര്‍മീന്യോ, ബെന്‍റക് എന്നിവരുടെ ഗോളിലൂടെയാണ് മത്സരം പിടിച്ചെടുത്തത്. 44 പോയന്‍റുമായി ഏഴാം സ്ഥാനത്താണ് ലിവര്‍പൂള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.