ലണ്ടന്‍: സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചെന്ന താരത്തിന്‍െറ മികവ് നേരിട്ടറിഞ്ഞ ചെല്‍സി, ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്ത്. രണ്ടാം പാദത്തില്‍ പാരിസ് സെന്‍റ് ജെര്‍മെയ്ന്‍ 2-1നാണ് ചെല്‍സിയെ കീഴടക്കിയത്. ആദ്യ പാദത്തിലും ഇതേ സ്കോറിന് ചെല്‍സിയെ തോല്‍പിച്ച പി.എസ്.ജി ഇരുപാദങ്ങളിലുമായി 4-2ന്‍െറ ജയവുമായാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗിന്‍െറ അവസാന എട്ടിലത്തെിയത്. മറ്റൊരു മത്സരത്തില്‍ പോര്‍ചുഗീസ് ക്ളബായ ബെന്‍ഫിക 2-1ന് റഷ്യന്‍ ടീമായ സെനിത് സെന്‍റ് പീറ്റേഴ്സ്ബര്‍ഗിനെ കീഴടക്കി. 3-1ന്‍െറ മൊത്തം സ്കോറുമായി ബെന്‍ഫിക ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ചെല്‍സിക്കെതിരെ അഡ്രിയാന്‍ റാബിയോട്ടിനെ 16ാം മിനിറ്റില്‍ ഗോളടിക്കാന്‍ സഹായിച്ച ഇബ്രാഹിമോവിച്, 67ാം മിനിറ്റില്‍ സ്വന്തമായി വലകുലുക്കിയാണ് മത്സരത്തില്‍ നിറഞ്ഞു നിന്നത്. 27ാം മിനിറ്റില്‍ ഡീഗോ കോസ്റ്റ ചെല്‍സിക്കായി ഗോള്‍ നേടി. പരിക്കേറ്റ് കോസ്റ്റ പുറത്തായതാണ് ചെല്‍സിക്ക് തിരിച്ചടിയായത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ്ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി ഫ്രഞ്ച് ക്ളബായ പി.എസ്.ജിക്ക് മുന്നില്‍ അടിയറവ് പറയുന്നത്.
പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഡീഗോ കോസ്റ്റ തിരിച്ചുവന്നതോടെ ചെല്‍സി പുത്തന്‍ ഊര്‍ജവുമായണ് കളിച്ചത്. തുടക്കത്തില്‍ തന്നെ ഫ്രഞ്ച് കോട്ടകൊത്തളങ്ങള്‍ തകര്‍ക്കാന്‍ കോസ്റ്റ തിടുക്കംകാട്ടി, ഒപ്പം ഈഡന്‍ ഹസാഡും. മറുഭാഗത്ത് സ്വീഡിഷ് താരമായ ഇബ്രാഹിമോവിച്ചും വെറുതെയിരുന്നില്ല. ആറാം മിനിറ്റില്‍ ‘ഇബ്ര’ പന്ത് വലയിലത്തെിക്കുകയും ചെയ്തു. ഇബ്രാഹിമോവിച്ചിന്‍െറ ക്ളോസ്റേഞ്ച് ഷോട്ട് ചെല്‍സി ഗോളി തിബോ കോര്‍ട്ടുവയെ കബളിപ്പിച്ച് വലയിലത്തെുംമുന്നേ ലൈന്‍ റഫറി ഓഫ്സൈഡ് കൊടിപൊക്കി. എന്നാല്‍, പത്ത് മിനിറ്റിനുശേഷം മറ്റൊരു ക്ളോസ്റേഞ്ചര്‍ ചെല്‍സിയുടെ നെഞ്ചുതകര്‍ത്തു. എയ്ഞ്ചല്‍ ഡി മരിയ, ഇബ്രാഹിമോവിച്ചിന് കൈമാറിയ പാസാണ് ഗോളിന് കാരണം. ഇബ്രയുടെ പാസ് റാബിയോട്ടിന് വലയിലത്തെിക്കാന്‍ അധികം ആയാസപ്പെടേണ്ടി വന്നില്ല.
ഗോള്‍ വഴങ്ങിയ ചെല്‍സി ഉണര്‍ന്നു കളിച്ചതോടെ എതിര്‍വലയില്‍ 27ാം മിനിറ്റില്‍ ഒരു ഗോള്‍ വീണു. വില്യനും പെഡ്രോയും പരസ്പരധാരണയിലൂടെ മുന്നേറിയതിനൊടുവില്‍ വില്യന്‍ പന്ത് കോസ്റ്റക്ക് എത്തിച്ചുകൊടുത്തു. എതിര്‍നിരയിലെ തിയാഗോ സില്‍വയെ സമര്‍ഥമായി വെട്ടിച്ച കോസ്റ്റ ഇടതുപോസ്റ്റിന്‍െറ താഴേക്ക് വെടിപൊട്ടിച്ചു. പിന്നീട് കോസ്റ്റ നിരവധിവട്ടം പി.എസ്.ജിയെ ഭയപ്പെടുത്തി. ആദ്യപകുതിയുടെ അന്ത്യനിമിഷത്തില്‍ ചെല്‍സിയുടെ ഗോള്‍ശ്രമം പി.എസ്.ജി റൈറ്റ് ബാക്ക് മാര്‍ക്വിന്യോ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.ഒരു ഗോള്‍കൂടി പ്രതീക്ഷ കാക്കാന്‍ ആഞ്ഞുശ്രമിച്ച ചെല്‍സിക്ക് ഇടവേളക്കുശേഷം, 60ാം മിനിറ്റില്‍ കോസ്റ്റയുടെ പരിക്ക് കനത്ത തിരിച്ചടിയായി. മസിലിന് പരിക്കേറ്റ കോസ്റ്റക്ക് പകരം ബെര്‍ട്രാന്‍റ് ട്രവോറെ ഇറങ്ങി. രണ്ടു മിനിറ്റിനുശേഷം ഇബ്രാഹിമോവിച് ഒരവസരം തുലച്ചു. എന്നാല്‍, 67ാം മിനിറ്റില്‍ ഇബ്ര പ്രായശ്ചിത്തം ചെയ്തു.
മത്സരത്തിലെ മറ്റൊരു ക്ളോസ് റേഞ്ച് ഷോട്ടില്‍ ഗോള്‍ പിറന്നു. ഡി മരിയയുടെ ക്രോസിലായിരുന്നു ചെല്‍സിയുടെ പുറത്തേക്കുള്ള വഴികാണിച്ച ഗോള്‍ വന്നത്. ഒടുവില്‍ തോല്‍വിഭാരവുമായി ചെല്‍സി തലകുനിച്ചു. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലുസ്ഥാനത്ത് വരാന്‍ സാധ്യത കുറവായതിനാല്‍ അടുത്തവര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയെ ആരാധകര്‍ക്ക് നഷ്ടമാകും.
മറ്റൊരു മത്സരത്തില്‍ റഷ്യന്‍ വമ്പന്മാരായ സെനിതിനെ തകർത്ത് പോര്‍ചുഗല്‍ ക്ളബ് ബെന്‍ഫിക്ക ക്വാർട്ടറിലെത്തി. പ്രീക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി സെൻറ് പീറ്റേഴ്സ്ബര്‍ഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബെന്‍ഫികയുടെ ക്വാര്‍ട്ടർ പ്രവേശം. രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെൻഫിക്ക ജയിച്ചത്. ബെന്‍ഫികയ്ക്കായി നിക്കോളാസ് ഗെയ്താനും സോസ കോന്‍സിക്കോയും ഗോള്‍ നേടി. സെനിറ്റ് സെന്‍്റ് പീറ്റേഴ്സ്ബര്‍ഗിനു വേണ്ടി ബ്രസീല്‍ താരം ഹള്‍ക്ക് ആശ്വാസ ഗോള്‍ നേടി. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെന്‍ഫിക വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.