ഫുട്ബാളില്‍ വീണ്ടും കടിവിവാദം- വിഡിയോ

ലണ്ടന്‍: ലോക ഫുട്ബാളില്‍ വീണ്ടും കടിവിവാദം. എഫ്.എ കപ്പ് ക്വാര്‍ട്ടറില്‍ ചെല്‍സിയുടെ ഡീഗോ കോസ്റ്റയും എവര്‍ട്ടന്‍െറ ഗാരെത് ബാരിയുമാണ് കഥയിലെ വില്ലനും നായകനും. കളിയുടെ 84ാം മിനിറ്റില്‍ കോസ്റ്റയുടെ മുന്നേറ്റം തടയാന്‍ ബാരി ഫൗള്‍ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ചാടിയെഴുന്നേറ്റ കോസ്റ്റ ബാരിയെ കടന്നുപിടിച്ച് കഴുത്തിന് കടിക്കാനോങ്ങിയെങ്കിലും സമനില വീണ്ടെടുത്തപോലെ പിന്‍വാങ്ങി. ദേഷ്യം വാക്കുകളില്‍ ഒതുക്കി ചെല്‍സിതാരം പിന്‍വാങ്ങിയെങ്കിലും റഫറി രണ്ടാം മഞ്ഞകാര്‍ഡു നല്‍കി കളത്തിനു പുറത്താക്കി. ചെല്‍സി രണ്ടു ഗോളിന് പിന്നില്‍നിന്നപ്പോഴായിരുന്നു ഇത്. 11ാം മിനിറ്റില്‍ ബാരിയുമായി കൊമ്പുകോര്‍ത്തതിനായിരുന്നു ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ‘കടി’ രംഗത്തിന് ബാരിക്കും മഞ്ഞക്കാര്‍ഡ് കിട്ടി. രണ്ടു മിനിറ്റിനകം ഫാബ്രിഗസിനെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് രണ്ടാം മഞ്ഞക്കാര്‍ഡും കിട്ടിയതോടെ ബാരിയും പുറത്തായി. കളി പൂര്‍ത്തിയാവുംമുമ്പേ കോസ്റ്റയുടെ കടി സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തു. ലോകകപ്പില്‍ ഇറ്റലിയുടെ ചെല്ലിനിയെ കടിച്ച ഉറുഗ്വായിയുടെ ലൂയി സുവാരസിനോട് താരതമ്യംചെയ്തുകൊണ്ടായിരുന്നു ട്രോളുകള്‍. കോസ്റ്റ കടിച്ചിട്ടില്ളെന്ന് ബാരി വെളിപ്പെടുത്തിയതോടെയാണ് വിവാദം കെട്ടടങ്ങിയത്.
 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.