ഇന്ത്യയുടെ യുവതാരങ്ങള്‍ പരിശീലനത്തിനായി ലിവര്‍പൂളിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ യുവ ഫുട്ബാള്‍ താരങ്ങളായ ജെറി മാവിമിങ്താംഗയും ലല്ലിയാന്‍സുവാല ചാങ്തെയും ഒരാഴ്ചത്തെ പരിശീലനത്തിനായി ലിവര്‍പൂള്‍ ക്ളബിലേക്ക്. മഹാരാഷ്ട്രയിലെ ഡി.എസ്.കെ ശിവാജിയന്‍സ്- ലിവര്‍പൂള്‍ ഫുട്ബാള്‍ അക്കാദമിയിലെ മികച്ച പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ കൂട്ടത്തിലേക്ക് പരിശീലനത്തിന് അവസരം കിട്ടിയത്. കോച്ച് യുര്‍ഗന്‍ ക്ളോപ്പിനും താരങ്ങളായ ജെയിംസ് മില്‍നര്‍, ഫിലിപ് കൂടിന്യോ എന്നിവര്‍ക്കുമൊപ്പം സമയം ചെലവഴിക്കാനും ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.