ലണ്ടന്‍/മഡ്രിഡ്: രണ്ടു പാദങ്ങളും അധികസമയവുമായി നീണ്ട 210 മിനിറ്റിലും ഒരു ഗോള്‍പോലും പിറക്കാത്ത ക്ളാസിക്കല്‍ പോരാട്ടം. ഒടുവില്‍ വിധിനിര്‍ണയം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ ഗ്രൗണ്ടിലെ കാഴ്ചകളൊന്നും കാണാനുള്ള കെല്‍പ് അത്ലറ്റികോ മഡ്രിഡിന്‍െറ സൂപ്പര്‍കോച്ച് ഡീഗോ സിമിയോണിക്കില്ലായിരുന്നു. കണ്ണടച്ചുപിടിച്ച്, എന്തൊക്കെയോ പിറുപിറുത്ത് കുമ്മായവരക്കുപുറത്ത് നെടുനീളത്തില്‍ സിമിയോണി ‘ഭ്രാന്തനായി’ ആഞ്ഞുനടന്നപ്പോള്‍ മഡ്രിഡിലെമാഞ്ചസ്റ്റര്‍ സിറ്റിയും അത്ലറ്റികോ മഡ്രിഡും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ വിസന്‍െറ കാള്‍ഡെറോണ്‍ കളിമുറ്റം സമ്മര്‍ദങ്ങളുടെ ഉച്ചിയിലത്തെി. ഒടുവില്‍, പെനാല്‍റ്റി ഷൂട്ടൗട്ടും സഡന്‍ഡത്തെും കഴിഞ്ഞ് സ്പോട്ട് കിക്കുകള്‍ 16ലത്തെിയപ്പോള്‍ അത്ലറ്റികോ മഡ്രിഡ് 8-7ന്‍െറ ജയവുമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സില്‍നിന്നുള്ള പി.എസ്.വി ഐന്തോവനെയാണ് അത്ലറ്റികോ കീഴടക്കിയത്.
ആംസ്റ്റര്‍ഡാമില്‍ നടന്ന ആദ്യ പാദപോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച ടെന്‍ഷനിലായിരുന്നു ഇരുവരും മഡ്രിഡില്‍ പന്തുതട്ടിയത്. പക്ഷേ, ഇവിടെയും തിരക്കഥമാറിയില്ല. നിശ്ചിത സമയത്ത് അത്ലറ്റികോ കളംനിറഞ്ഞു കളിച്ചതല്ലാതെ ഗോളടിച്ചില്ല. പിന്നാലെയത്തെിയ അധികസമയത്തിലും വലകുലുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരുവരും മുഴുവന്‍ കിക്കും വലയിലത്തെിച്ചപ്പോള്‍ സ്കോര്‍ബോര്‍ഡ് 5-5. അടുത്തത് തൂക്കുമരംപോലെ സഡന്‍ഡത്തെ്. ആദ്യ രണ്ടവസരത്തിലും ഒപ്പത്തിനൊപ്പം. ഒടുവില്‍ പി.എസ്.വിക്കുവേണ്ടി എട്ടാം കിക്കെടുക്കാനത്തെിയ ഇന്ത്യന്‍ വംശജനായ ലൂയിസാനോ നര്‍സിങ്ങിന് പിഴച്ചു. ക്രോസ്ബാറില്‍ തട്ടിയ ഷോട്ട് മടങ്ങിയതോടെ കണ്ണുകളെല്ലാം അത്ലറ്റികോയുടെ യുവാന്‍ഫ്രാന്‍ ടോറസിലായി. ഗാലറിയിലെ ആരലക്ഷത്തോളം ആരാധകരുടെ പ്രാര്‍ഥനകള്‍ക്കു നടുവില്‍ ഫ്രാന്‍ തൊടുത്ത പന്ത് വലക്കണ്ണികളെ പൊട്ടിച്ചപ്പോള്‍ ഡീഗോ സിമിയോണിയുടെ കുട്ടികള്‍ യൂറോപ്യന്‍ അങ്കത്തിന്‍െറ അവസാന എട്ടിലേക്ക്.
ഷൂട്ടൗട്ടില്‍ ആദ്യ കിക്കിനുള്ള അവസരം പി.എസ്.വിക്കായിരുന്നു. വാന്‍ ജിന്‍കെല്‍, ആന്ദ്രെ ഗ്വാര്‍ഡാഡോ, ഡാവി പ്രോപര്‍, ജെഫ്രി ബ്രുമ, ഹെക്ടര്‍ മൊറീനോ എന്നിവര്‍ പന്ത് ലക്ഷ്യത്തിലത്തെിച്ചപ്പോള്‍ അത്ലറ്റികോയുടെ അന്‍േറാണിയോ ഗ്രീസ്മാന്‍, ഗാബി, കൊകെ, സോള്‍ നിഗ്വെ്, ഫെര്‍ണാണ്ടോ ടോറസ് എന്നിവരും വലകുലുക്കി. സഡന്‍ ഡത്തെില്‍ മാക്സിമെ ലെസ്റ്റിയനും സാന്‍റിയാഗോ അരിയാസും സ്കോര്‍ചെയ്തെങ്കിലും നര്‍സിങ്ങിന്‍െറ പിഴവ് പി.എസ്.വിക്ക് തിരിച്ചടിയായി. ജോസ് ജിമെനസ്, ഫിലിപ് ലൂയിസ്, യുവാന്‍ഫ്രാന്‍ എന്നിവരാണ് അത്ലറ്റികോക്കുവേണ്ടി ലക്ഷ്യം കണ്ടത്.
നിശ്ചിത സമയത്ത് ഗ്രീസ്മാനും പകരക്കാരനായിറങ്ങിയ ടോറസും കോകെയും അത്ലറ്റികോക്ക് നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും ഡച്ച് ഗോളി ജിറോണ്‍ സൊയറ്റിന്‍െറ മിന്നുന്നഫോമിനുമുന്നില്‍ ഒന്നും വിജയംകണ്ടില്ല. എക്സ്ട്രാടൈമില്‍ ഡച്ച് ടീമും തിരിച്ചടി ആരംഭിച്ചതോടെ ഏതു സമയത്തും ഗോള്‍വീഴാമെന്ന അവസ്ഥയിലായി. പക്ഷേ, ശക്തമായ പ്രതിരോധം തീര്‍ത്താണ് ഗോള്‍വല കാത്തത്. ഷൂട്ടൗട്ട് പ്ളാനൊന്നും ടീമിനില്ലായിരുന്നുവെന്ന് മത്സരശേഷം കോച്ച് സിമിയോണി പറഞ്ഞു. ഷൂട്ടൗട്ട് പ്രതീക്ഷിക്കാത്തതിനാല്‍, പെനാല്‍റ്റി പരിശീലിച്ചിരുന്നില്ല. ആരെല്ലാം കിക്കെടുക്കണം എന്ന് തീരുമാനിച്ചതും നിയന്ത്രിച്ചതുമെല്ലാം അസി. കോച്ച് മോണോ ബര്‍ഗസായിരുന്നു. വിജയ കിക്കെടുത്ത യുവാന്‍ഫ്രാനിന്‍െറ നിശ്ചയദാര്‍ഢ്യവും ഗംഭീരമായിരുന്നു -സിമിയോണി പറഞ്ഞു.
സിറ്റിക്ക് ഹിസ്റ്ററി നൈറ്റ്
130ലേറെ വര്‍ഷം ചരിത്രമുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇതാദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ യുക്രെയ്ന്‍ ക്ളബ് ഡൈനാമോ കിയവിനോട് ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും കിയവില്‍ നടന്ന ആദ്യപാദത്തിലെ ജയവുമായാണ് (3-1) സിറ്റി ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ പോരിന്‍െറ ക്വാര്‍ട്ടറില്‍ ഇടംനേടിയത്. നായകന്‍ വിന്‍സന്‍റ് കൊംപനിയും പ്രതിരോധതാരം നികളസ് ഒടമെന്‍ഡിയും നേരത്തെതന്നെ പരിക്കേറ്റ് പുറത്തായിട്ടും പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താതെയായിരുന്നു സിറ്റിയുടെ സമനില. ഗോളടിക്കാന്‍ കഴിഞ്ഞില്ളെങ്കിലും സ്വന്തം വലകാക്കാനായത് ഇംഗ്ളീഷ് ടീമിന് അനുഗ്രഹമായി. പക്ഷേ, പ്രധാന താരങ്ങളുടെ പരിക്ക് പ്രീമിയര്‍ ലീഗിലെ കിരീടപ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.