ആഴ്സനൽ കോട്ട തകർത്ത് എം.എൻ.എസ് ത്രയം; ബാഴ്സ ക്വാർട്ടറിൽ - വിഡിയോ

ബാഴ്സലോണ: ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ക്വാര്‍ട്ടറിലേക്ക് പതിവുതെറ്റാതെ കുതിച്ചു. ബാഴ്സയോട് തോറ്റ ആഴ്സനല്‍ തുടര്‍ച്ചയായ ആറാം തവണയും അവസാന എട്ടിലത്തൊതെ തിരിച്ചുപോയി. നെയ്മര്‍-ലയണല്‍ മെസ്സി-ലൂയി സുവാരസ് ത്രിമൂര്‍ത്തികളുടെ ഗോളിലൂടെ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ 3-1നാണ് ബാഴ്സലോണ ആഴ്സനലിനെ കീഴടക്കിയത്. ഇരുപാദങ്ങളിലുമായി 5-1ന്‍െറ ആധികാരിക വിജയവുമായാണ് നിലവിലെ ജേതാക്കള്‍ ക്വാര്‍ട്ടറിലത്തെിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നിലായശേഷം ഗംഭീരമായി തിരിച്ചുവന്ന ബയേണ്‍, 4-2നാണ് ഇറ്റാലിയന്‍ ക്ളബായ യുവന്‍റസിനെ രണ്ടാം പാദത്തില്‍ അധികസമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയത്. ഒന്നാം പാദത്തില്‍ 2-2ന് സമനിലയായിരുന്നു ഫലം.
തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ബാഴ്സ അവസാന എട്ടിലത്തെുന്നത്. മറ്റാരും സ്വന്തമാക്കിയിട്ടില്ലാത്ത നേട്ടമാണിത്. എല്ലാ മത്സരങ്ങളിലുമായി 38 തുടരന്‍ വിജയങ്ങളുമായാണ് ബാഴ്സ കുതിക്കുന്നത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ് ചാമ്പ്യന്‍സ് ലീഗായി മാറിയശേഷം കിരീടം നിലനിര്‍ത്തുകയെന്ന അപൂര്‍വനേട്ടത്തിലേക്കാണ് ലൂയി എന്‍റിക്കയുടെയും ശിഷ്യരുടെയും നോട്ടം. ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് ഇന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കും. നൂകാംപില്‍ നടന്ന പോരാട്ടത്തില്‍ 18ാം മിനിറ്റില്‍ നെയ്മറിലൂടെ മുന്നിലത്തെിയ ബാഴ്സക്കെതിരെ മുഹമ്മദ് എല്‍നെനി 51ാം മിനിറ്റില്‍ ആഴ്സനലിനായി ഗോള്‍ മടക്കി. സുവാരസും (65ാം മിനിറ്റ്) മെസ്സിയും (88ാം മിനിറ്റ്) ലക്ഷ്യംകണ്ടതോടെ ഗണ്ണേഴ്സിന്‍െറ തോല്‍വി ഉറപ്പായി.
ലീഡുയര്‍ത്തി. ഒടുവില്‍ മെസ്സിയുടെ വെടിക്കെട്ടോടെ സമാപനം. മെസ്സി-നെയ്മര്‍-സുവാരസ് സഖ്യത്തിന്‍െറ ഈ സീസണിലെ 106ാം ഗോളായിരുന്നു അത്.

ബാഴ്സക്കെതിരെ ആദ്യ 10 മിനിറ്റില്‍ ആഴ്സനലായിരുന്നു മികച്ചുനിന്നത്. പ്രത്യേകിച്ച് മെസ്യുത് ഒസീല്‍. 17ാം മിനിറ്റില്‍ നെയ്മറുടെ തകര്‍പ്പന്‍ പാസില്‍നിന്ന് മെസ്സി ഷോട്ടുതിര്‍ത്തത് ആഴ്സനല്‍ ഗോളി ഡേവിഡ് ഒസ്പിന രക്ഷപ്പെടുത്തി. ഗോള്‍ വീണില്ളെങ്കിലും ആഴ്സനല്‍ ഗോളിയെ അഭിനന്ദിക്കാന്‍ അര്‍ജന്‍റീന താരം മറന്നില്ല. അടുത്ത മിനിറ്റില്‍ ബാഴ്സയുടെ ഗോളത്തെി. സുവാരസിന്‍െറ പാസില്‍നിന്നായിരുന്നു ബ്രസീലിയന്‍ സൂപ്പര്‍താരത്തിന്‍െറ ഗോള്‍. പിന്നീട് തിരിച്ചടിക്കാനുള്ള അവസരം ഗണ്ണേഴ്സിന്‍െറ അലക്സി സാഞ്ചസ് നഷ്ടമാക്കി.
അലക്സ് ഇവോബിയെ ബാഴ്സയുടെ യാവിയര്‍ മഷറാനോ വീഴ്ത്തി എന്നു പറഞ്ഞ് പെനാല്‍റ്റി കിക്കിനായി ആഴ്സനല്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി അനുവദിച്ചില്ല. ഫൗള്‍ ചെയ്തില്ളെന്ന് ടി.വി റീപ്ളേയില്‍ വ്യക്തമായി.
ആഴ്സനലിന്‍െറ അധ്വാനത്തിന് രണ്ടാം പകുതിയില്‍ ചെറിയ ഫലംകണ്ടു. 51ാം മിനിറ്റിലെ ഗോള്‍ ടീമിനായി എല്‍നെനിയുടെ ആദ്യഗോളായിരുന്നു. പിന്നാലെ മെസ്സിയുടെ ശ്രമം ഒസ്പിന വീണ്ടും വിഫലമാക്കി. ഡാനി വെല്‍ബക്ക് ആഴ്സനലിന്‍െറ മറ്റൊരു അവസരം തുലച്ചു. എന്നാല്‍, അത്യുജ്ജ്വല അക്രോബാറ്റിക് വോളിയിലൂടെ സുവാരസ്

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.