ന്യോണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്): യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് നാട്ടുകാരായ അത്ലറ്റികോ മഡ്രിഡ് എതിരാളി. നറുക്കെടുപ്പിലൂടെയാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ടീമുകളെ തെരഞ്ഞെടുത്തത്. ലാ ലിഗയില്‍ പരസ്പരം പോരടിച്ച ക്ളബുകള്‍ കൂടിയാണ് അത്ലറ്റികോയും ബാഴ്സയും. പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണ ആഴ്സനലിനെ വീഴ്ത്തിയപ്പോള്‍ ഷൂട്ടൗട്ടില്‍ പി.എസ്.വിയെ തോല്‍പിച്ചാണ് അത്ലറ്റികോ ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ പാദ പോരാട്ടം ഏപ്രില്‍ അഞ്ചിനും ആറിനും രണ്ടാം പാദം 12നും 13നും നടക്കും. യൂറോപ ലീഗ് ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ളബ് ബൊറൂസിയ ഡോര്‍ട്മുണ്ടും ലിവര്‍പൂളും ഏറ്റുമുട്ടും. ഒന്നാം പാദം ഏപ്രില്‍ ഏഴിനും രണ്ടാം പാദം 14നുമാണ്.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്
വോള്‍ഫ്സ്ബര്‍ഗ് (ജര്‍മനി) X റയല്‍ മഡ്രിഡ് (സ്പെയിന്‍)
ബയേണ്‍ മ്യൂണിക് (ജര്‍മനി) X ബെന്‍ഫിക (പോര്‍ചുഗല്‍)
ബാഴ്സലോണ (സ്പെയിന്‍) X അത്ലറ്റികോ മഡ്രിഡ് (സ്പെയിന്‍)
പി.എസ്.ജി (ഫ്രാന്‍സ്) X മാഞ്ചസ്റ്റര്‍ സിറ്റി (ഇംഗ്ളണ്ട്)
യൂറോപ ലീഗ് ക്വാര്‍ട്ടര്‍
ബ്രാഗ x ഷാക്തര്‍
ഡൊണസ്ക്
വിയ്യാ റയല്‍ x സ്പാര്‍ട പ്രാഗ്
അത്ലറ്റിക് ബില്‍ബാവോ x സെവിയ്യ
ബൊറൂസിയ ഡോര്‍ട്മുണ്ട് x ലിവര്‍പൂള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.