ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ 3-2ന് അട്ടിമറിച്ച് സതാംപ്ടണ്‍. ഒന്നാം പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍നിന്ന ശേഷമായിരുന്നു സതാംപ്ടണിന്‍െറ തിരിച്ചുവരവ്. സെനഗല്‍ താരം സാഡിയോ മാനെയുടെ ഇരട്ടഗോളുകളാണ് തുണയായയത്. യൂറോപ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പിച്ച ആവേശത്തിലാണ് പോയന്‍റ് പട്ടികയില്‍ പിന്നിലുള്ള സതാംപ്ടണെതിരെ ലിവര്‍പൂള്‍ കളത്തിലിറങ്ങിയത്. ഒന്നാം പകുതിയില്‍ രണ്ടു ഗോളുകള്‍ നേടി ലിവര്‍പൂള്‍ ജയമുറപ്പിക്കുകയും ചെയ്തു. 17ാം മിനിറ്റില്‍ ഫിലിപ്പോ കൗടീന്യോയും 22ാം മിനിറ്റില്‍ ഡാനിയല്‍ സ്റ്റുറിഡ്ജുമാണ് ലിവര്‍പൂളിനായി സ്കോര്‍ ചെയ്തത്.
എന്നാല്‍, രണ്ടാം പകുതിയില്‍ രംഗം മാറി. 64ാം മിനിറ്റില്‍ സാഡിയോ മാനെ ലിവര്‍പൂള്‍ വലയിലേക്ക് ആദ്യ വെടിപൊട്ടിച്ചു. മത്സരം അവസാനിക്കാന്‍ ഏഴുമിനിറ്റ് ബാക്കിനില്‍ക്കെ ഗ്രാസിയാനോ പെല്ളെയിലൂടെ സതാംപ്ടണ്‍ സമനില പിടിച്ചു. മൂന്നു മിനിറ്റിനുശേഷം മാനെ ലിവര്‍പൂളിന്‍െറ അന്തകനായി. മത്സരം തോറ്റതോടെ പോയന്‍റ് പട്ടികയില്‍ ലിവര്‍പൂള്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു. 28 മത്സരങ്ങളില്‍നിന്ന് 44 പോയന്‍റാണ് അവരുടെ സമ്പാദ്യം. സതാംപ്ടണ്‍ എട്ടാം സ്ഥാനത്തത്തെി. മറ്റൊരു മത്സരത്തില്‍ സണ്ടര്‍ലന്‍ഡ് 1-1ന് ന്യൂകാസില്‍ യുനൈറ്റഡിനെ സമനിലയില്‍ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.