ന്യൂഡല്‍ഹി: ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാറൗണ്ടില്‍ ഇറാനെ നേരിടാനിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായി നായകന്‍ സുനില്‍ ഛേത്രിയുടെ പരിക്ക്. ഗ്രൂപ് ഡിയിലെ അവസാന എവേമാച്ചില്‍ വ്യാഴാഴ്ചയാണ് ഇന്ത്യ തെഹ്റാനില്‍ ഇറാനെ നേരിടുന്നത്. ടീം തിങ്കളാഴ്ച പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അരക്കെട്ടിലെ പരിക്കു കാരണം ഛേത്രിയെ ഒഴിവാക്കിയത്. ഏഷ്യയിലെ കരുത്തരായ എതിരാളിക്കെതിരെ ഇറങ്ങുമ്പോള്‍ വന്‍ തിരിച്ചടിയാവും നായകന്‍െറ അസാന്നിധ്യം. റോബിന്‍ സിങ്, ധനപാല്‍ ഗണേഷ് എന്നിവര്‍ നേരത്തേതന്നെ പരിക്കിന്‍െറ പിടിയിലായിരുന്നു. 28 അംഗ സാധ്യതാ ടീമില്‍ ഇടംനേടിയ മലയാളി ഗോളി ടി.പി. രഹനേഷ്, ഡിഫന്‍ഡര്‍ റിനോ ആന്‍േറാ എന്നിവരെയും ഇറാനിലേക്കുള്ള സംഘത്തില്‍നിന്നൊഴിവാക്കി. ഐ ലീഗ് മത്സരത്തിനിടയിലേറ്റ പരിക്കാണ് ഛേത്രിക്ക് തിരിച്ചടിയായത്. ഇതേ ടീമാവും 29ന് കൊച്ചിയില്‍ തുര്‍ക്മെനിസ്താനെതിരെയും ഇറങ്ങുക.
ടീം ഇന്ത്യ
ഗോള്‍കീപ്പേഴ്സ്: സുബ്രതാ പാല്‍, ഗുര്‍പ്രീത് സിങ് സന്ധു, കരണ്‍ജിത് സിങ്. ഡിഫന്‍ഡേഴ്സ്: അയ്ബര്‍ലാങ് കോങ്ജീ, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അര്‍ണബ് മൊണ്ഡല്‍, പ്രിതം കോട്ടല്‍, സന്ദേശ് ജിങ്കാന്‍, നാരായണ്‍ ദാസ്, ലാല്‍ചുവാന്‍മാവിയ. മിഡ്ഫീല്‍ഡ്: പ്രണോയ് ഹാല്‍ദര്‍, ബികാഷ് ജെയ്റു, കാവിന്‍ ലോബോ, റൗളിന്‍ ബോര്‍ഗസ്, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ഹര്‍മന്‍ജ്യോത് സിങ്, ഉദാന്ത സിങ്, വിനീത് റായ്, സെയ്ത്യാസെന്‍ സിങ്. ഫോര്‍വേഡ്: ജെജെ ലാല്‍പെഖ്ലുവ, സുമീത് പാസി, ഹാലിചരണ്‍ നര്‍സറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.