തെഹ്റാന്‍: ഏഷ്യന്‍തല ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാമത്സരത്തില്‍ ഇറാനെതിരെ തോറ്റമത്സരം കടുകട്ടിയായിരുന്നെന്ന് ഇന്ത്യന്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍. പരിക്കുകാരണം സുനില്‍ ഛേത്രിയടക്കം നാലു പ്രമുഖ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ ഇന്ത്യയെ ആതിഥേയരായ ഇറാന്‍ 4-0ത്തിനാണ് കീഴടക്കിയത്. ‘കളിയുടെ നിയന്ത്രണം മുഴുവന്‍ ഇറാന്‍െറ കൈയിലായിരുന്നു. കിക്കോഫിന് മുമ്പുതന്നെ മത്സരം ഞങ്ങള്‍ക്ക് കടുകട്ടിയാണെന്നറിയാമായിരുന്നു. ഒന്നാം പകുതിയില്‍ പെനാല്‍റ്റി വഴങ്ങിയതിനൊപ്പം രണ്ടുതാരങ്ങള്‍ പരിക്കേറ്റ് പുറത്തായതും വിനയായി’ -മത്സരശേഷം കോണ്‍സ്റ്റന്‍ൈറന്‍ പറഞ്ഞു. കുഞ്ഞുപ്രായക്കാരുടെ ടീമാണിതെന്ന് കോച്ച് ചൂണ്ടിക്കാട്ടി. ഉദാന്ത സിങ് എന്ന താരത്തിന് ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇത്. കോണ്‍സ്റ്റന്‍ൈറന് കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 23 താരങ്ങളാണ് അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. തുര്‍ക്മെനിസ്താനെതിരെ ഈ മാസം 29നാണ് ഇന്ത്യയുടെ അടുത്ത മത്സരം. കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനായി ഇന്ത്യന്‍ ടീം ശനിയാഴ്ച കൊച്ചിയിലത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.