നെയ്മർX സുവാരസ്: ബ്രസീല്‍-ഉറുഗ്വായ് പോരാട്ടം സമനിലയില്‍- വിഡിയോ

റെസിഫെ: ബാഴ്സലോണയിലെ കളിക്കൂട്ടുകാര്‍ മുഖാമുഖമത്തെിയാല്‍ എങ്ങനെയിരിക്കുമെന്നായിരുന്നു റെസിഫെയിലെ പെര്‍ണാമ്പുകോ അറീനയിലെ കാണികളുടെ പ്രധാന ചോദ്യം. ഒന്നര വര്‍ഷം നീണ്ട ശിക്ഷാനടപടികള്‍ക്കൊടുവിലിറങ്ങിയ സുവാരസ് ഉറുഗ്വായ് മുന്നേറ്റത്തില്‍. പരിക്കില്‍നിന്ന് മോചിതനായി ബ്രസീലിന്‍െറ പടനായകനായി കുതിപ്പുതുടങ്ങിയ നെയ്മര്‍ മറുവശത്തും. പന്തുരുണ്ടുതുടങ്ങിയപ്പോള്‍ പരിചയഭാവമേ ഇല്ലായിരുന്നു ഇരുവര്‍ക്കും. മുഖത്തോടു മുഖമത്തെുന്ന നിമിഷങ്ങളിലാവട്ടെ, കൊലവിളിക്ക് വീര്യം കുറച്ചുമില്ല. ചിലനിമിഷങ്ങളില്‍ ഉന്തലും തള്ളലും നടത്തിയപ്പോള്‍ മൂക്കത്തു വിരല്‍വെച്ചത് ബാഴ്സലോണയുടെ ആരാധകര്‍. കഴിഞ്ഞ ലോകകപ്പില്‍ ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലിനിയെ കടിച്ച് മുറിവേല്‍പിച്ചതിന് ലഭിച്ച ശിക്ഷയും കഴിഞ്ഞ് ദേശീയ കുപ്പായത്തിലത്തെിയ സുവാരസ് ഗോളടിച്ചുതന്നെ ബ്രസീലിയന്‍ മണ്ണില്‍ തിരിച്ചുവരവ് ആഘോഷിച്ചു. ഫിഫ ലോകകപ്പ് തെക്കനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ സൂപ്പര്‍ താരങ്ങളുടെ മികവില്‍ കളിച്ച ബ്രസീലും ഉറുഗ്വായിയും 2-2ന് സമനിലയില്‍ പിരിഞ്ഞു.

കിക്കോഫ് വിസിലിനു പിന്നാലെ ആദ്യ നീക്കത്തില്‍ തന്നെ ബ്രസീല്‍ വലകുലുക്കി. 40ാം സെക്കന്‍ഡില്‍ വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച വില്യന്‍ നല്‍കിയ ക്രോസ് ഉറുഗ്വായ് പെനാല്‍റ്റി ബോക്സിനുള്ളിലത്തെിയപ്പോള്‍ മാര്‍ക്ക് ചെയ്യാതെ കിടന്ന ഡഗ്ളസ് കോസ്റ്റ അനായാസം വലയിലേക്ക് തട്ടിയിട്ടപ്പോള്‍ സന്ദര്‍ശകര്‍ ഞെട്ടി.26ാം മിനിറ്റില്‍ ഉറുഗ്വായിയെ പേടിപ്പിച്ച് മഞ്ഞപ്പട വീണ്ടും ലീഡുയര്‍ത്തി. ഇക്കുറി നെയ്മറിലൂടെയത്തെിയ പന്ത് റെനാറ്റോ അഗസ്റ്റോയാണ് മുസ്ലേരയെ കാഴ്ചക്കാരനാക്കി പോസ്റ്റിലേക്ക് കയറ്റിയത്. അഞ്ചു മിനിറ്റേ വേണ്ടിവന്നുള്ളൂ സന്ദര്‍ശകര്‍ക്ക് തിരിച്ചടിക്കാന്‍. വിങ്ങിലൂടെയത്തെിയ പന്ത് പെനാല്‍റ്റി ബോക്സില്‍ ബ്രസീല്‍ പ്രതിരോധം പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ലോസ് സാഞ്ചസ് നല്‍കിയ സ്പീഡ് ബാക്പാസ് എഡിന്‍സണ്‍ കവാനി ഉന്നംതെറ്റാതെ മഞ്ഞപ്പടയുടെ വലയിലേക്ക് കയറ്റി.

രണ്ടാം പകുതിയിലെ 48ാം മിനിറ്റില്‍ സുവാരസ് തന്നെ സമനില ഗോള്‍ നേടി. ഇടതുവിങ്ങില്‍നിന്ന് അല്‍വാരോ പരീര നല്‍കിയ ക്രോസില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസിനെ ഓടിത്തോല്‍പിച്ച് ചത്തെിയിട്ടപ്പോള്‍ ഉറുഗ്വായിക്ക് സമനില.
 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.