കൊച്ചി: റഷ്യ ലോകകപ്പിനും ഏഷ്യ കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുമുള്ള അവസാന പ്രിലിമിനറി യോഗ്യതമത്സരത്തിന് ഇന്ത്യന്‍ ടീം കൊച്ചിയിലത്തെി. 29ന് തുര്‍ക്മെനിസ്താനെതിരെയാണ് മത്സരം. 24ന് തെഹ്റാനില്‍ ഇറാനെതിരെ നടന്ന മത്സരശേഷം ടീം നേരിട്ട് കൊച്ചിയിലത്തെുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ടോടെ എത്തിയ ടീം വൈകീട്ട് അഞ്ചുമുതല്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറനിന് കീഴില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. അരക്കെട്ടിലെ പരിക്കിനത്തെുടര്‍ന്ന് ഇറാനെതിരെ കളിക്കാതിരുന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അതേസമയം, തുര്‍ക്മെനിസ്താനെതിരെ കളിക്കുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. തുര്‍ക്മെനിസ്താന്‍ ടീം ഞായറാഴ്ച വൈകീട്ടോടെ കൊച്ചിയിലത്തെും.
യോഗ്യതമത്സരത്തിന്‍െറ മൂന്നാം റൗണ്ട് പ്രതീക്ഷകള്‍ നേരത്തേതന്നെ അസ്തമിച്ച ഇന്ത്യ അവസാന മത്സരത്തില്‍ ഇറാനെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോറ്റിരുന്നു. ഏഴ് മത്സരങ്ങളില്‍ ആറും തോറ്റ് ഗ്രൂപ് ഡിയില്‍ മൂന്ന് പോയന്‍റുമായി അവസാന സ്ഥാനത്താണ് ഇന്ത്യ.
നവംബറില്‍ ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഗുവാമിനെതിരെ മാത്രമായിരുന്നു ജയം. ഒക്ടോബറില്‍ നടന്ന ആദ്യപാദ യോഗ്യതമത്സരത്തില്‍ തുര്‍ക്മെനിസ്താനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. അഞ്ച് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്നാംസ്ഥാനക്കാരാണ് തുര്‍ക്മെനിസ്താന്‍. ഏഴ് കളികളില്‍നിന്ന് മൂന്നുവീതം ജയവും തോല്‍വിയും ഒരു സമനിലയുമായി പത്ത് പോയന്‍റാണ് അവരുടെ സമ്പാദ്യം. ഏഴ് കളികളില്‍നിന്ന് 14 പോയന്‍റുമായി ഇറാനാണ് ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളായാണ് രണ്ടാം റൗണ്ടിലെ മത്സരങ്ങള്‍. ഗ്രൂപ് ചാമ്പ്യന്‍മാര്‍ക്കുപുറമേ നാല് മികച്ച രണ്ടാം സ്ഥാനക്കാര്‍ക്കും ആഗസ്റ്റില്‍ തുടങ്ങുന്ന മൂന്നാംറൗണ്ടിലേക്ക് യോഗ്യത ലഭിക്കും. മൂന്നാംറൗണ്ടിലെ ഗ്രൂപ് ചാമ്പ്യന്‍മാര്‍ക്ക് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കും.
ഇന്ത്യ-തുര്‍ക്മെനിസ്താന്‍ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന സ്റ്റേഡിയത്തിന് സമീപത്തെ പ്രത്യേക കൗണ്ടറില്‍ ആരംഭിച്ചു. 28, 29 തീയതികളില്‍ ഫെഡറല്‍ ബാങ്കിന്‍െറ ബ്രോഡ്വേ, പാലാരിവട്ടം, വൈറ്റില, കലൂര്‍, തോട്ടക്കാട്ടുകര, ആലുവ ശാഖകളില്‍നിന്ന് ടിക്കറ്റ് ലഭിക്കും. 500, 200, 100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഫിഫ മാനദണ്ഡ പ്രകാരം ചെയര്‍ സീറ്റുകളിലേക്ക് മാത്രമായിരിക്കും ഇത്തവണ കാണികള്‍ക്കുള്ള പ്രവേശം. 22,000 ചെയര്‍ സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.