ബാഴ്സ മുന്നില്‍. അത്ലറ്റികോയും റയലും പിന്നാലെ; സൂപ്പര്‍ ക്ലൈമാക്സിലേക്ക് ലാ ലിഗ

മഡ്രിഡ്: ലാ ലിഗയില്‍ കിരീടപ്പോരാട്ടത്തിലെ സസ്പെന്‍സ് തുടരുന്നു. മുന്‍നിര ക്ളബുകളായ ബാഴ്സലോണയും അത്ലറ്റികോ മഡ്രിഡും ജയത്തോടെ 85 പോയന്‍റുമായി കുതിപ്പ് തുടരുകയാണ്് നേര്‍ക്കുനേര്‍ പോരില്‍ ജയിച്ചതിനാല്‍ ബാഴ്സയാണ് മുന്നില്‍. റയല്‍ സോസീഡാഡിനെ 1-0ത്തിന്  തോല്‍പിച്ച റയല്‍ മഡ്രിഡിന് 84 പോയന്‍റുണ്ട്. രണ്ടു മത്സരങ്ങള്‍ ശേഷിക്കെ സൂപ്പര്‍കൈ്ളമാക്സിലേക്കാണ് സ്പാനിഷ് ലീഗിന്‍െറ പോക്ക്. റയല്‍ ബെറ്റിസിനെ 2-0ത്തിന് തോല്‍പിച്ചാണ് ബാഴ്സ കുതിക്കുന്നത്. റയോ വയ്യേകാനോയെ 1-0ത്തിനാണ് അത്ലറ്റികോ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ രണ്ടാം പാദത്തിനായി ബയേണിലേക്ക് പറന്നത്. ഇവാന്‍ റാകിടിച്ചും തകര്‍പ്പന്‍ ഫോമിലുള്ള  ലൂയി സുവാരസുമാണ് ബാഴ്സയുടെ സ്കോറര്‍മാര്‍. 40ാം മിനിറ്റില്‍ ഹീകോ വെസ്റ്റര്‍മാന്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് റയല്‍ ബെറ്റിസിന് തിരിച്ചടിയായി.

തുടക്കത്തില്‍ പതിവ് വേഗം കൈവരിക്കാതിരുന്ന ബാഴ്സക്ക് എതിരാളികള്‍ പത്തു പേരായി ചുരുങ്ങിയതോടെ കരുത്തുകൂടി. 50ാം മിനിറ്റിലായിരുന്നു റാകിടിച്ചിന്‍െറ ഗോള്‍. കളി തീരാന്‍ ഒമ്പതുമിനിറ്റ് ബാക്കിനില്‍ക്കെയാണ് ലാ ലിഗയില്‍ ഈ സീസണിലെ 35ാം ഗോളുമായി സുവാരസ് വിജയമുറപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.