?????? ???????????

ഇതാ ലെസ്റ്ററിന്‍െറ മുതലാളി

ലണ്ടന്‍: 1989ല്‍ ഒരു ഒറ്റമുറി കടയില്‍നിന്നാണ് അയാളുടെ തുടക്കം. ഇപ്പോള്‍ 2.9 ബില്യണ്‍ യു.എസ് ഡോളറിന്‍െറ (ഏകദേശം 18000 കോടി രൂപ) ആസ്തി. തായ്ലന്‍ഡിലെ കോടീശ്വരന്മാരില്‍ ഒരാള്‍. പേര് വിചായ് ശ്രീവധനപ്രഭ. ലെസ്റ്റര്‍ സിറ്റി ക്ളബിന്‍െറ ഉടമ. തന്‍െറ ബിസിനസ് കൗശലം ഇത്ര കൃത്യമായി ഫുട്ബാളിലും നടപ്പാകുമെന്ന് വിചായ് പോലും വിചാരിച്ചിട്ടുണ്ടാകില്ല. ലെസ്റ്ററിന്‍െറ കിരീടനേട്ടം ആരാധകര്‍ക്കൊപ്പം ആഘോഷിക്കുകയാണ് ഉടമയായ വിചായിയും. ക്ളബിന്‍െറ വൈസ് ചെയര്‍മാനായ വിചായിയുടെ മകന്‍ ഐവാട്ടാണ് ലെസ്റ്ററിന്‍െറ കുതിപ്പിന് മുന്നിട്ടിറങ്ങിയത്. മൂന്നു വര്‍ഷം മുമ്പ് തന്നെ ലെസ്റ്ററിനെ കിരീടമണിയിക്കണമെന്ന് വിചായ് പറഞ്ഞതായി ഐവാട്ട് പറഞ്ഞു. 40 മില്യണ്‍ പൗണ്ടിന് 2010ലാണ് വിചായ് ലെസ്റ്ററിനെ സ്വന്തമാക്കുന്നത്. ക്ളബിനെ ഏറ്റെടുക്കുമ്പോള്‍ നഷ്ടത്തിന് പുറമെ, അടിസ്ഥാനസൗകര്യത്തിലും ഏറെ പിന്നിലായിരുന്നു. പിന്നീട് ക്ളബിനെ പടിപടിയായി ഉയര്‍ത്തി. അതിലുപരി താരങ്ങളെ സ്വന്തം മക്കളെപ്പോലെയാണ് വിചായ് കണ്ടിരുന്നതെന്ന്  സന്തതസഹചാരി സാംയോട്ട് പൂംപന്‍മോങ് പറയുന്നു. ലെസ്റ്ററിന്‍െറ മൂല്യം ഇപ്പോള്‍ പതിന്മടങ്ങായി ഉയര്‍ന്നു. അടുത്ത സീസണില്‍ 7.4 ബില്യണ്‍ യു.എസ് ഡോളറാണ് ടെലിവിഷന്‍ സംപ്രേഷണാവകാശത്തിലൂടെ ലഭിക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.