ലെസ്റ്ററിന്‍െറ കിരീടനേട്ടം: വാതുവെപ്പ് കമ്പനികള്‍ക്ക് നഷ്ടക്കണക്ക്

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി ചരിത്രമെഴുതി കിരീടം നേടിയപ്പോള്‍ ഇംഗ്ളണ്ടിലെ ഫുട്ബാള്‍ വാതുവെപ്പ് കമ്പനികള്‍ക്ക് വന്‍ നഷ്ടം. 11.4 മില്യണ്‍ യു.എസ് ഡോളറാണ് (7700 കോടി രൂപ) മൂന്ന് പ്രധാന വാതുവെപ്പ് കമ്പനികള്‍ക്ക് നഷ്ടമായത്. സീസണിന്‍െറ തുടക്കത്തില്‍ 5000-1 സാധ്യതയാണ് ലെസ്റ്റര്‍ സിറ്റിക്ക് കല്‍പിക്കപ്പെട്ടത്. എന്നാല്‍, പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനത്തോടടുക്കുമ്പോള്‍ 22 ജയവും മൂന്ന് തോല്‍വിയും 11 സമനിലയുമായി എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ലെസ്റ്റര്‍ ചാമ്പ്യന്മാരായി. പ്രധാന വാതുവെപ്പ് കമ്പനിയായ ലാഡ്ബ്രോക്കേഴ്സിന് 6.6 മില്യണ്‍ ഡോളറാണ് നഷ്ടമായത്. 47 ബെറ്റുകളിലാണ് ലെസ്റ്റര്‍ കിരീടം നേടുമെന്ന് പ്രവചനമുണ്ടായത്. ലെസ്റ്റര്‍ മുന്നേറിയപ്പോള്‍ 1500-1 ആയിരുന്നു ലാഡ്ബ്രോക്കേഴ്സിന് സാധ്യത കല്‍പിച്ചിരുന്നത്.

പിന്നീട് ലെസ്റ്റര്‍ കുതിപ്പ് തുടര്‍ന്നപ്പോള്‍ 47 ബെറ്റുകളില്‍ 24 എണ്ണം കുറഞ്ഞ തുക നല്‍കി തടിയൂരി.ഈയിനത്തില്‍ 72 ഡോളറിന് വാതുവെച്ച ഒരാള്‍ക്ക് 1,06,000 ഡോളര്‍ നല്‍കി ഒത്തുതീര്‍പ്പാക്കി. (ഏകദേശം 80 ലക്ഷം രൂപ) മൂന്ന് ഡോളറിന് ബെറ്റുവെച്ച 20കാരിയായ ഇന്ത്യന്‍ വംശജ കൃഷ്ണ കപൂറിനും 14,600 ഡോളര്‍ (1.22 ലക്ഷം) രൂപ ഒത്തുതീര്‍പ്പിലൂടെ ലഭിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.