ആഘോഷം അവസാനിക്കാത്ത ലെസ്റ്റര്‍


ലണ്ടന്‍: നിലക്കാത്ത ആഘോഷവുമായി ലെസ്റ്റര്‍ സിറ്റിയുടെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീട വിജയം. രണ്ടാം ദിവസവും നീലവെളിച്ചത്തില്‍ മുങ്ങിയ നഗരം ഒരു അവിശ്വസനീയതപോലെയത്തെിയ ചാമ്പ്യന്‍പദവിയുടെ ലഹരിയിലാണ്. ലീഗില്‍ ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ക്ക് മുന്നോടിയായി ടീമംഗങ്ങള്‍ കിങ് പവര്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ ആരാധകരും ഒപ്പമത്തെി. ചാമ്പ്യന്‍ എന്നെഴുതിയ പതാകയും ചാമ്പ്യന്‍ ഗാനങ്ങളുമായി അവരും സ്റ്റേഡിയത്തില്‍ ഇടമുറപ്പിച്ചു. നിര്‍ണായക മത്സരത്തിനായി ഗാലറിനിറച്ച ആവേശംപോലെ. ഏതാനും മണിക്കൂറുകള്‍ നീണ്ട പരിശീലനത്തിന് സമാപനമായത് ക്ളബ് ഉടമ വിചെ ശ്രീവധനപ്രഭയുടെ ഹെലികോപ്ടര്‍ നിലംതൊട്ടതിനു പിന്നാലെ. ഓരോ കളിക്കാരെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു വിചെയുടെ കടന്നുവരവ്. ശേഷം കളിക്കാര്‍ക്കും സ്റ്റാഫിനുമൊപ്പം കിരീടനേട്ടം പങ്കുവെക്കാന്‍ പാര്‍ട്ടിയുമൊരുക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.