റോം: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ക്ളോഡിയോ റാനിയേറിക്ക് മികച്ച പരിശീലകനുള്ള ഇറ്റാലിയുടെ എന്‍സോ ബിയര്‍സോട്ട് പുരസ്കാരം. എവര്‍ട്ടനെതിരെയുള്ള മത്സരം വിജയിച്ചശേഷം റോമിലേക്ക് തിരിച്ച റാനിയേരി പുരസ്കാരം ഏറ്റുവാങ്ങി. കായികമേഖലയെ പണം സമ്പാദിക്കാന്‍ മാത്രമായി കാണരുതെന്നും ലോകത്തിന്‍െറ ഐക്യത്തിനുവേണ്ടി ഉപയോഗിക്കണമെന്നും പുരസ്കാരം സ്വീകരിച്ച ശേഷം റാനിയേരി പറഞ്ഞു.
ഇറ്റലി ജേതാക്കളായ 1982 ലോകകപ്പ് കോച്ച് എന്‍സോ ബിയര്‍സോട്ടിന്‍െറ സ്മരണാര്‍ഥമാണ് 2011 മുതല്‍ എല്ലാ വര്‍ഷവും മികച്ച ഇറ്റാലിയന്‍ പരിശീലകര്‍ക്ക് പുരസ്കാരം നല്‍കുന്നത്. നേരത്തേ ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റി നല്‍കുന്ന പാല്‍മ ഡി ഓറോ(ഗോള്‍ഡന്‍ പാം) പുരസ്കാരവും റായിയേരിയെ തേടിയത്തെിയിരുന്നു.
ഇറ്റലിക്കു പുറത്ത് പരിശീലിപ്പിക്കുന്ന പരിശീലകന് രണ്ടാം തവണയാണ് പുരസ്കാരം നല്‍കുന്നത്. 2014ല്‍ റയല്‍ മഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ കാര്‍ലോ ആന്‍സലോട്ടിക്കായിരുന്നു പുരസ്കാരം. രാജ്യത്തിന്‍െറ പരമോന്നത പുരസ്കാരത്തിന് റാനിയേരിയെ നിര്‍ദേശിക്കുമെന്ന് പ്രധാനമന്ത്രി മറ്റെവോ റെന്‍സി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.