ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് പോയന്‍റ് പട്ടികയില്‍ എട്ടും ഒമ്പതും സ്ഥാനത്തുള്ള ലിവര്‍പൂള്‍-ചെല്‍സി പോരാട്ടം സമനിലയില്‍ കലാശിച്ചു(1-1). അധിക സമയത്തെ ഗോളില്‍ ചെല്‍സിയുടെ വിജയപ്രതീക്ഷ ക്രിസ്റ്റ്യന്‍ ബെന്‍ടേക് തല്ലിക്കെടുത്തുകയായിരുന്നു. 32ാം മിനിറ്റില്‍ ഒരു സോളോ മുന്നേറ്റത്തിലൂടെയാണ് എഡന്‍ ഹസാര്‍ഡ് ചെല്‍സിക്ക് ലീഡ് നല്‍കിയത്.
ലിവര്‍പൂള്‍ പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി പെനാല്‍റ്റി ബോക്സിന്‍െറ ഇടതുവശത്തുനിന്നു ഹസാര്‍ഡ് തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് വലയില്‍ കയറി. ഗോള്‍ വീണതോടെ ഉണര്‍ന്ന ലിവര്‍പൂള്‍ താരങ്ങള്‍ ചെല്‍സി ഗോള്‍മുഖത്ത് അപകടം വിതച്ചു. ഡാനിയല്‍ സ്റ്ററിഡ്ജിന്‍െറ ഗോളെന്നുറച്ച ഷോട്ട് അദ്ഭുതകരമായാണ് ഗോളിയുടെ ദേഹത്ത് തട്ടി വഴിമാറിയത്. കാലോ ടൂറെയുടെ ഹെഡറും പാഴായി.
ചെല്‍സി താരം പെഡ്രോയുടെ ഷോട്ട് ലിവര്‍പൂള്‍ ഗോളി ആയാസപ്പെട്ടാണ് തട്ടിയകറ്റിയത്. അവസാന നിമിഷത്തിലാണ് ചെല്‍സിയെ ഞെട്ടിച്ച ഗോള്‍ വീണത്. ഗോളി അസ്മിര്‍ ബെഗോവിക് ക്രോസ് പിടിച്ചെടുക്കാന്‍ മുന്നോട്ട് കയറിയ പിഴവില്‍നിന്ന് ബെന്‍ഡേക് വലകുലുക്കുകയായിരുന്നു. മറ്റു മത്സരങ്ങളില്‍ നോര്‍വിച്ച് സിറ്റി 4-2ന് വാറ്റ്ഫോഡിനെയും സണ്ടര്‍ലന്‍ഡ് 3-0ത്തിന് എവര്‍ട്ടനെയും തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.