എ.ഐ.എഫ്.എഫ് അക്കാദമി താരങ്ങളെ ചെന്നൈയിൻ വലയിലാക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലേക്ക് അഞ്ച് എ.ഐ.എഫ്.എഫ് അക്കാദമി താരങ്ങളുമായി കരാര്‍ ഉറപ്പിച്ച് ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സി. കൗമാര താരങ്ങളായ അനിരുദ്ധ് ഥാപ്പ, പ്രസുണ്‍ജിത് ചക്രവര്‍ത്തി, ജെറി ലാല്‍റിന്‍സുവാല, ബവോറിങ്ദാവോ ബോഡോ, ബെദേശ്വര്‍ സിങ് എന്നിവരുമായാണ് ചാമ്പ്യന്‍ ടീം കരാര്‍ ഒപ്പിട്ടത്. എല്ലാവരും ഫ്രഞ്ച് ക്ളബ് എഫ്.സി മെറ്റ്സില്‍ പരിശീലനത്തിലാണ്. ഇന്ത്യന്‍ യൂത്ത് ടീമിന്‍െറ ഭാഗമായി 2012ല്‍ എ.ഐ.എഫ്.എഫ് അക്കാദമിയിലത്തെിയവരാണ് അഞ്ചുപേരും. 2013 അണ്ടര്‍ 16 സാഫ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യാകപ്പ് യോഗ്യതാ റൗണ്ട്, അണ്ടര്‍ 19 സാഫ് കപ്പ് എന്നിവയില്‍ കളിച്ചിരുന്നു. നിലവില്‍ അണ്ടര്‍ 19 ഐ ലീഗ് താരങ്ങളാണ്. ചെന്നൈയിനിന്‍െറ നടപടിയെ ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അഭിനന്ദിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.