ലണ്ടന്‍: 26 വര്‍ഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ ഒരേയൊരു പരിശീലകനായി വാണ അലക്സ് ഫെര്‍ഗൂസന്‍ പടിയിറങ്ങി മൂന്നുവര്‍ഷത്തിനിടെ ഓള്‍ഡ്ട്രഫോഡിലേക്ക് മൂന്നാമത്തെ പരിശീലകന്‍ വരുന്നു. മുന്‍ ചെല്‍സി, റയല്‍ മഡ്രിഡ് കോച്ച് ജോസ് മൗറീന്യോയാണ് ഇരിപ്പുറക്കാത്ത മാഞ്ചസ്റ്ററിലെ കസേരയിലെ പുതിയ പരീക്ഷണം. ഫെര്‍ഗൂസന്‍ യുഗത്തിനുശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ഓള്‍ഡ്ട്രഫോഡില്‍ ആദ്യ കിരീടമത്തെിയത്. പക്ഷേ, അതൊന്നും നിലവിലെ പരിശീലകനായ ലൂയി വാന്‍ഗാലിന്‍െറ രക്ഷക്കത്തെിയില്ല. കരാര്‍ അവസാനിക്കാന്‍ ഒരുവര്‍ഷം കൂടി ശേഷിക്കെ, ഡച്ച് കോച്ചിനെ പുറത്താക്കി പോര്‍ചുഗീസുകാരനായ മൗറീന്യോയെ നിയമിക്കുന്നതായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തിങ്കളാഴ്ച ഒൗദ്യോഗിക പ്രഖ്യാപനം നടത്തി.
മാധ്യമങ്ങളിലൂടെ മാത്രം തന്‍െറ പുറത്താവല്‍ വാര്‍ത്തയറിഞ്ഞ ലൂയി വാന്‍ഗാല്‍ തിങ്കളാഴ്ച ട്രെയ്നിങ് ഗ്രൗണ്ടിലത്തെിയിരുന്നു. കോച്ചിനെ അറിയിക്കും മുമ്പേ ക്ളബിന്‍െറ തീരുമാനം ചോര്‍ന്ന് വാര്‍ത്തയായത് ഇംഗ്ളണ്ടില്‍ പുതിയ വിവാദങ്ങള്‍ വഴിവെച്ചു. ബി.ബി.സി റിപ്പോര്‍ട്ടിലൂടെയാണ് വാന്‍ഗാല്‍ നടപടി അറിഞ്ഞത്. രണ്ടുവര്‍ഷം മുമ്പ് ഡേവിഡ് മോയസിന്‍െറ പുറത്താവലും സമാനമായിരുന്നു. എഫ്.എ കപ്പ് ജയത്തിനുശേഷവും ക്ളബ് വൈസ് ചെയര്‍മാന്‍ എഡ്വുഡ്വാഡ് കളിക്കാരെയോ കോച്ചിനെയോ അഭിനന്ദിക്കാനത്തെിയില്ളെന്നതും വിവാദമായി.
ചൊവ്വാഴ്ച ക്ളബ് അധികൃതരുമായി ചര്‍ച്ചചെയ്ത ശേഷമേ മൗറീന്യോയുടെ കരാര്‍ ഉറപ്പാവൂ. സ്ഥാനമേല്‍ക്കുംമുമ്പ് ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ടുവെച്ചതായാണ് റിപ്പോര്‍ട്ട്.
1986ല്‍ സ്ഥാനമേറ്റ ഫെര്‍ഗൂസന്‍ 2013ലാണ് പടിയിറങ്ങിയത്. പിന്നീട് ഒരുവര്‍ഷം മോയസ് പരിശീലിപ്പിച്ചു. ഇടക്കാലത്ത് റ്യാന്‍ ഗിഗ്സും കോച്ചായി. പിന്നീടായിരുന്നു വാന്‍ഗാലിന്‍െറ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.