മാഞ്ചസ്റ്ററിലേക്ക് മൗറീന്യോയുടെ വരവ് ‘ഇബ്ര’യുമായി

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ പരിശീലകനായി ജോസ് മൗറീന്യോയത്തെുന്നത് സൂപ്പര്‍ താരം ഇബ്രാഹിമോവിച്ചുമായി. ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്‍റ് ജര്‍മെയ്ന് (പി.എസ്.ജി) വേണ്ടി ഗോളുകള്‍ വാരിക്കൂട്ടിയ ‘ഇബ്ര’യെ 34 ലക്ഷം പൗണ്ടിനാണ് (ഏകദേശം 336 കോടി) യുനൈറ്റഡ് വാങ്ങാന്‍ പോകുന്നതെന്നാണ് അഭ്യൂഹം. നാലു വര്‍ഷം  പി.എസ്.ജിയില്‍ കളിച്ച ശേഷം ക്ളബ് വിട്ട  സ്വീഡിഷ് താരം മറ്റ് ടീമുകളുമായി കരാറുണ്ടാക്കിയിരുന്നില്ല.
അമേരിക്കയിലെയും ചൈനയിലെയും ക്ളബുകള്‍ ഈ 34കാരന് പിന്നാലെയുണ്ട്. ബാഴ്സലോണയും ഇബ്രാഹിമോവിച്ചിനായി ശ്രമിക്കുന്നുണ്ട്.  

എന്നാല്‍, കായിക ഉല്‍പന്നങ്ങളുടെ ബിസിനസുകാരിയായ ഭാര്യ ഹെലന സെഗറിന് ഭര്‍ത്താവ് അമേരിക്കന്‍ ലീഗില്‍ കളിക്കുന്നതിലാണ് താല്‍പര്യം.
ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ ക്ളബുകളില്‍ പരിചയമുള്ള ഇബ്ര കഴിഞ്ഞ 13 വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളിലായി 12 ലീഗ് കിരീടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്.

2009ല്‍ മൗറീന്യോയുടെ പരിശീലകമികവില്‍ ഇന്‍റര്‍മിലാന്‍ സീരി എ കിരീടം നേടിയപ്പോള്‍ ഇബ്രാഹിമോവിച്ചായിരുന്നു മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.    പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ഇബ്രക്ക് അതിയായ ആഗ്രഹമുണ്ടെന്നാണ് കേള്‍വി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.