ന്യൂഡല്‍ഹി: യൂറോപ്യന്‍ ടോപ് ഡിവിഷന്‍ ലീഗ് മത്സരത്തില്‍ കളത്തിലിറങ്ങി ചരിത്രനേട്ടവുമായി ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു. നോര്‍വീജിയന്‍ ടോപ് ഡിവിഷന്‍ ലീഗായ ‘ടിപ്പെലിഗെയ്നില്‍’ സ്റ്റാബെക് എഫ്.സിക്കുവേണ്ടിയാണ് ഗുര്‍പ്രീത് അരങ്ങേറ്റം കുറിച്ചത്്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഫുട്ബാളര്‍ യൂറോപ്യന്‍ ലീഗില്‍ കളത്തിലിറങ്ങുന്നത്. ക്രിസ്റ്റ്യന്‍ സാന്‍ഡിനെതിരായ മത്സരത്തില്‍ ഒരു ഗോളും ഗുര്‍പ്രീതിന്‍െറ വലയില്‍ പതിച്ചുമില്ല. 5-0ത്തിനായിരുന്നു സ്റ്റാബെകിന്‍െറ ജയം. ലീഗില്‍ തരംതാഴ്ത്താതിരിക്കാനുള്ള പോരാട്ടത്തിലാണ് കഴിഞ്ഞ സീസണിലെ മൂന്നാം സ്ഥാനക്കാരായ സ്റ്റാബെക്. 13 കളിയില്‍ 10 പോയന്‍റുമായി 15ാം സ്ഥാനത്താണ് സ്റ്റാബെക്. 2014 മുതല്‍ ക്ളബിലുണ്ടെങ്കിലും ഇതാദ്യമായാണ് ലീഗ് മത്സരത്തില്‍ ഗുര്‍പ്രീത് വലകാക്കുന്നത്. നോര്‍വീജിയന്‍ കപ്പില്‍ സ്റ്റാബെകിനു വേണ്ടി നാലു തവണ ഗോളിയായിരുന്നു. ഒന്നാം നമ്പര്‍ ഗോളി ഐവറികോസ്റ്റുകാരനായ സയുബു മാന്‍ഡെയുടെ നിഴലിലായ സന്ധു സമീപകാല പ്രകടനവുമായി കോച്ച് ബില്ലി മക്കിന്‍ലെയുടെ ശ്രദ്ധ നേടുകയായിരുന്നു. കഴിഞ്ഞ സീസണിലെ മൂന്നാം സ്ഥാനക്കാരായി യൂറോപ ലീഗ് യോഗ്യത നേടിയ സ്റ്റാബെകിനൊപ്പം മറ്റൊരു ചരിത്രനേട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ഗോളി.നേടുകയായിരുന്നു. കഴിഞ്ഞ സീസണിലെ മൂന്നാം സ്ഥാനക്കാരായി യൂറോപ ലീഗ് യോഗ്യത നേടിയ സ്റ്റാബെകിനൊപ്പം മറ്റൊരു ചരിത്രനേട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ഗോളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.