ബ്രസീൽ സൂപ്പർതാരം സാന്റോസിൽ നിന്നും നെയ്മറിൻെറ ബാഴ്സിലോണയിലേക്കുള്ള കൂടുമാറ്റം ലാ ലിഗ അന്വേഷിക്കും. ട്രാൻസ്ഫർ നടപടികളെയും കരാറുകളെയും സംബന്ധിച്ച് സ്പാനിഷ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ വെച്ച് സ്പാനിഷ് ഫുട്ബോൾ ലീഗ് അധികാരികൾ ബാഴ്സ അധികൃതരുമായി ചർച്ച നടത്തും.
24 കാരനെ സാന്റോസിൽ നിന്നും ബാഴ്സയിലെത്തിച്ച നീക്കത്തിൽ നികുതി തട്ടിപ്പ് നടത്തിയതായി ആരോപിച്ച് നേരത്തേ 5.5 മില്യൻ യൂറോ ക്ലബിന് പിഴ ചുമത്തിയിരുന്നു. നെയ്മറിനായി 57 മില്യൻ യൂറോയാണ് ബാര്സിലോന ആകെ നൽകിയത്. താരത്തിൻെറ മാതാപിതാക്കൾക്ക് 40മില്യൻ യൂറോയും സാന്റോസ് ക്ലബിന് 17 മില്യനുമാണ് നൽകിയത്. എന്നാൽ 83 മില്യൻ യൂറോക്കാണ് നെയ്മറിനെ ബാഴ്സലോണ വാങ്ങിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം.ഇക്കാര്യം ക്ലബ്ബ് നിരസിച്ചിട്ടുണ്ട്. നികുതി ആസൂത്രണം ചെയ്തതിൽ തെറ്റ് പറ്റിയതായാണ് ക്ലബ് പ്രസിഡന്റ് ജോസപ് മരിയ ബാർട്ടമ്യോയുടെ പ്രതികരണം വന്നത്.
ജൂലൈയിൽ ബാര്സിലോനയുമായി നെയ്മർ അഞ്ച് വർഷത്തേക്ക് ഒരു പുതിയ കരാറിൽ ഒപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.