ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളില്‍ വമ്പന്മാരുടെ രണ്ടാം ഗ്രൂപ് പോരാട്ടങ്ങള്‍ക്ക് അരങ്ങുണരുന്നു. പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ബാഴ്സലോണ ജര്‍മന്‍ ക്ളബായ ബൊറൂസിയ മോന്‍ഷന്‍ഗ്ളാബാഷിനെയും ആഴ്സനല്‍ സ്വിസ് ടീമായ എ.സി ബാസലിനെയും അത്ലറ്റികോ മഡ്രിഡ് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെയും നേരിടും. മാഞ്ചസ്റ്റര്‍ സിറ്റിക്ക് സെല്‍റ്റികാണ് എതിരാളികള്‍. ബെന്‍ഫിക നാപ്പോളിയുമായും പി.എസ്.വി ഐന്തോവന്‍ റോസ്റ്റോവുമായും പാരിസ് സെന്‍റ് ജര്‍മെയ്ന്‍ ലുഡോഗോററ്റ്സുമായും കൊമ്പുകോര്‍ക്കും. ലാ ലിഗയില്‍ സ്പോര്‍ട്ടിങ് ജിയോണിനെതിരെ 5-0ത്തിന് ജയിച്ച മത്സരത്തില്‍ പരിക്കേറ്റ മെസ്സിക്ക് മൂന്നാഴ്ചത്തേക്കാണ് വിശ്രമം. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ് ‘സി’യിലെ ആദ്യ കളിയില്‍ 7-0ത്തിന് സെല്‍റ്റികിനെ തോല്‍പിച്ചാണ് ബാഴ്സ രണ്ടാമങ്കത്തിന് വരുന്നത്. അന്ന് ഹാട്രിക് നേടി മെസ്സി തിളങ്ങിയിരുന്നു.
നെയ്മറും ലൂയി സുവാരസുമടക്കമുള്ള പ്രമുഖരെല്ലാം ബൊറൂസിയക്കെതിരെ ബൂട്ടണിയും. കഴിഞ്ഞ 13 മത്സരങ്ങളില്‍ സ്വന്തം മണ്ണില്‍ തോല്‍വിയറിയാത്ത സംഘമാണ് ബൊറൂസിയ. ഇതേ ഗ്രൂപ്പില്‍ സെല്‍റ്റികിനെതിരെ കെവിന്‍ ഡിബ്രുയിനില്ലാതെയാണ് പ്രീമിയര്‍ ലീഗിലെ ¥ൈജത്രയാത്രക്ക് ഇടവേളയേകി മാഞ്ചസ്റ്റര്‍ സിറ്റി പന്തുതട്ടുന്നത്. ‘ഡി’ ഗ്രൂപ്പിലെ അത്ലറ്റികോ മഡ്രിഡ്-ബയേണ്‍ മ്യൂണിക് പോരാട്ടം തീപാറും. അത്ലറ്റികോയുടെ വിസന്‍െറ കാല്‍ഡറോണ്‍ മൈതാനത്താണ് കളി. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തിനായുള്ള അങ്കംകൂടിയാകും ഇത്. ഗ്രൂപ് ‘എ’യില്‍ ഗ്രാനിറ്റ് സാക്ക ആഴ്സനലിനായും സഹോദരന്‍ ടൗളന്‍റ് എഫ്.സി ബാസലിനായും പന്തുതട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.