ചാമ്പ്യൻസ്​ ലീഗ്​: ബാഴ്​സക്ക്​ ജയം ബയേണിന്​ തോൽവി

മോണ്‍ഷെന്‍ഗ്ലാഡ്ബാഹ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണക്ക്​ തുടര്‍ച്ചയായ രണ്ടാം ജയം.  ലയണല്‍ മെസി ഇല്ലാതെയാണ്​ ബാഴ്​സ കളത്തിലിറങ്ങിയത്​. എതിരാളികളുടെ തട്ടകത്തില്‍ ബാഴ്​സക്ക്​ ആദ്യം അടിതെറ്റിയെങ്കിലും രണ്ടാം പകുതിയില്‍ ഉജ്വലമായി തിരിച്ചുവന്നു. ബാഴ്‌സ ജര്‍മന്‍ ക്ലബായ മോണ്‍ഷെന്‍ഗ്ലാഡ്ബാഹിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന് തിരിച്ചടിച്ച് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

മറ്റൊരു മൽസരത്തിൽ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് ബയേണിനെ തോൽപ്പിച്ചത്​. 35-ാം മിനിറ്റില്‍ കാരാസ്‌ക്കോയാണ് അത്‌ലറ്റിക്കോയുടെ വിജയഗോള്‍ നേടിയത്. ഈ സീസണില്‍ ബയേൺ വഴങ്ങുന്ന ആദ്യ തോല്‍വിയാണ്​. കഴിഞ്ഞ സീസണ്‍ സെമിയിലും അത്‌ലറ്റിക്കോ ബയേണിനെ വീഴ്ത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറു പോയിന്റായ അത്‌ലറ്റിക്കോ ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റുള്ള ബയേൺ രണ്ടാമതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.