മോസ്‌കോയിലെ സ്പാര്‍ട്ടക്ക് സ്റ്റേഡിയത്തില്‍ ബെൽജയത്തിെൻറ ഗോൾമഴ. ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ജിയിലെ ബെൽജിയം-തുനീഷ്യ പോരാട്ടം അവസാനിച്ചപ്പോൾ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ബെൽജിയത്തിന് രണ്ടാം ജയം. സൂപ്പർതാരം റെമേലു ലുകാകുവിെൻറയും നായകൻ ഇൗഡൻ ഹസാർഡിെൻറയും ഇരട്ട ഗോളുകളിലൂടെയാണ് റെഡ് ഡെവിൾസ് ആഫ്രിക്കൻ ടീമിനെ തകർത്തെറിഞ്ഞത്. ബെൽജിയത്തിന് വേണ്ടി മിച്ചി ബാറ്റുഷുവായി 90ാം മിനിറ്റിൽ അഞ്ചാം ഗോൾ നേടി വിജയം കൂടുതൽ മധുരിക്കുന്നതാക്കി. രണ്ടു മത്സരങ്ങളും വിജയിച്ച ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.
ഇഞ്ചുറി ടൈമിലെ ആശ്വാസ ഗോളിലൂടെ ബെൽജിയം പരാജയ ഭാരം കുറക്കുകയായിരുന്നു. ഡെയ്‌ലന്‍ ബ്രോണും വഹിബി ഖാസിരിയുമാണ് ടുണീഷ്യയുടെ ആശ്വാസ ഗോളുകൾ നേടിയത്. സ്കോർ: ബെൽജിയം 5-1 തുനീഷ്യ
ഹസാർഡിെൻറ പെനാൽട്ടി ഗോളിലൂടെ അഞ്ചാം മിനിറ്റിൽ തന്നെ ബെൽജിയത്തിന് ലീഡ്. ബോക്സിനുള്ളിൽ ഹസാർഡിനെ ബെൻ യൂസഫ് വീഴ്ത്തിയതിനാണ് പെനാൽട്ടി ലഭിച്ചത്. തുനീഷ്യൻ താരങ്ങൾ ശക്തമായി പ്രതിഷേധിച്ചെങ്കിലും റഫറി വഴങ്ങിയില്ല. ഹസാർഡ് തന്നെ അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് 16ാം മിനിറ്റിൽ മധ്യ ഭാഗത്ത് നിന്ന് ലഭിച്ച പന്തുമായി തുനീഷ്യൻ പ്രതിരോധ നിരയെ തകർത്ത് മുന്നേറി സൂപ്പർതാരം റൊമേലു ലുകാകു ബെൽജിയത്തിെൻറ ലീഡ് രണ്ടാക്കി. 18ാം മിനിറ്റിൽ ഡൈലാൻ ബ്രോന്നിലൂടെ തുനീഷ്യ ഗോൾ മടക്കിയെങ്കിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലുകാകു വീണ്ടും വല നിറച്ചു. ലോകകപ്പിൽ ലുകാകുവിെൻറ ഗോൾ നേട്ടം അതോടെ നാലായി.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് പിന്നിടവേ ഇൗഡൻ ഹസാർഡിെൻറ ഗോളിലൂടെ ബെൽജിയത്തിെൻറ ലീഡ് നാലായി ഉയർന്നു. ടോബി ആലഡര്വയ്റൽഡിെൻ വിദൂര പാസില്‍ നിന്ന് രണ്ട് ടുണീഷ്യന്‍ ഡിഫന്‍ഡര്‍മാരെ അതിവിദഗ്ധമായി മറികടന്നാണ് ഇൗഡൻ ഹസാര്‍ഡ് ഇന്നത്തെ രണ്ടാം ഗോൾ തികച്ചത്. ഇരട്ടഗോളുകള്‍ അടിച്ച് ടീമിനെ കരക്കെത്തിച്ച ലുക്കാക്കുവിനെയും ഹസാര്‍ഡിനെയും കോച്ച് രണ്ടാം പകുതിയിൽ പിൻവലിച്ചു. പകരക്കാരായി എത്തിയത് ഫല്ലെയ്‌നിയും മിഷി ബാറ്റ്ഷൂവിയും. 90ാം മിനിറ്റിൽ ടീമിന് വേണ്ടി അഞ്ചാം ഗോൾ അടിച്ച് കോച്ചിെൻറ തീരുമാനം കാത്ത് മിഷി. ഇഞ്ചുറി ടൈമിൽ വാഹിബി കാസിരിയുടെ വക തുനീഷ്യക്ക് ആശ്വാസ ഗോൾ.
പരിക്കേറ്റ ഗോൾ സ്കോറർ ബ്രോണിനെയും സെൻറർ ബാക്ക് ബെന്‍ യൂസഫിനെയും ആദ്യ പകുതിയില്‍ തന്നെ തുനീഷ്യക്ക് പിന്‍വലിക്കേണ്ടി വന്നു. ആദ്യ മത്സരത്തില്‍ പനാമയെ പരാജയപ്പെടുത്തിയ ബെല്‍ജിയം ഇന്ന് വിജയിച്ച് പ്രീ ക്വാര്‍ട്ടറിൽ കടന്നു.
തുനീഷ്യ നേരത്തെ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ പനാമയെ 3-0ന് കെട്ട്കെട്ടിച്ചതിെൻറ കരുത്തിലാണ് ബെൽജിയം ഇന്നിറങ്ങിയത്. തോറ്റെങ്കിലും ഇംഗ്ലണ്ടിനെ പ്രകടനത്തിലൂടെ ഞെട്ടിച്ചതിെൻറ ആത്മവിശ്വാസം തുനീഷ്യക്കുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.