സമാറ: ഒട്ടും അന്യരല്ല ഇൗ രണ്ടു ടീമുകളും. അന്താരാഷ്ട്ര തലത്തിൽ ബ്രസീലും മെക്സികോയും 40 തവണ കൊമ്പുകോർത്തിട്ടുണ്ട്. അതിൽ 23 തവണയും വിജയം ബ്രസീലിനൊപ്പമായിരുന്നു. എന്നാൽ, മെക്സികോയും മോശമല്ല. 10 ജയങ്ങൾ അവരും കരസ്ഥമാക്കി. ഏഴു കളികൾ സമനിലയിലായി.
പ്രീക്വാർട്ടറിൽ മെക്സികോയെ നേരിടുേമ്പാൾ ഇതൊന്നും ബ്രസീലിന് ആശ്വാസം പകരില്ല. കാരണം, ഗ്രൂപ് ഘട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ജർമനിയെ മലർത്തിയടിച്ചാണ് യുവാൻ കാർലോസ് ഒസോരിയോയുടെ ടീം വരുന്നത് എന്നതുതന്നെ. സ്വീഡനോട് തകർന്നെങ്കിലും മെക്സികോയുടെ കരുത്തിനെ കുറച്ചുകാണാൻ ബ്രസീൽ കോച്ച് ടിറ്റെ തയാറാവില്ല.
പ്രത്യാക്രമണ ഫുട്ബാളിന് യോജിച്ച അതിവേഗക്കാരായ ഹിർവിങ് ലൊസാനോ, ഹാവിയർ ഹെർണാണ്ടസ്, കാർലോസ് വേല എന്നിവരടങ്ങിയ മുൻനിരയാണ് മെക്സികോയുടെ ശക്തി. ഇവർക്ക് കൂച്ചുവിലങ്ങിടുകയാവും തിയാഗോ സിൽവയും കൂട്ടരും നേരിടുന്ന വെല്ലുവിളി. ക്യാപ്റ്റൻ ആന്ദ്രിയാസ് ഗ്വർഡാഡോയും ഹെക്ടർ ഹെരേരയുമടങ്ങുന്ന മധ്യനിരയും ശക്തമാണ്.
കാർലോസ് സൽസാഡോ, ഹ്യൂഗോ അയാല, ജീസസ് ഗല്ലാർഡോ, എഡ്സൺ അൽവാരസ് എന്നിവരുടെ പ്രതിരോധത്തിനു പിറകിൽ ഗില്ലർമോ ഒച്ചോവയെന്ന പരിചയസമ്പന്നനുമുണ്ട്.
ഒാരോ കളിയും പിന്നിടവേ മെച്ചപ്പെടുന്ന ബ്രസീൽ ഏറക്കുറെ ടോപ് ഗിയറിലായിക്കഴിഞ്ഞു. മുൻനിരയിൽ ഗബ്രിയേൽ ജീസസ് ഗോൾ കണ്ടെത്താത്തതു മാത്രമാണ് ടീമിനെ കുഴക്കുന്നത്. പകരം റോബർേട്ടാ ഫിർമീന്യോക്ക് കോച്ച് അവസരം നൽകുമോ എന്ന് കണ്ടറിയേണ്ടിവരും.
നെയ്മറിെൻറയും ഫിലിപെ കുടീന്യോയുടെയും ഫോമാണ് ടീമിെൻറ പ്ലസ് പോയൻറ്. മധ്യനിരയിൽ കാസെമിറോയും പൗളീന്യോയും വില്യനും മികച്ച ധാരണയിൽ കളിക്കുന്നു. പ്രതിരോധത്തിൽ തിയാഗോ സിൽവക്കൊപ്പം മിരാൻഡയും മാഴ്സലോയും ഫാഗ്നറും പതർച്ചയില്ലാതെ പന്തുതട്ടുന്നു. പിറകിൽ അലിസണും ഫോമിൽ.
ടീം ബ്രസീൽ
കോച്ച്: ടിറ്റെ
ക്യാപ്റ്റൻ: റൊേട്ടഷൻ
ബെസ്റ്റ്: 1958, 62, 70, 94, 2002 ചാമ്പ്യന്മാർ
സാധ്യത ഇലവൻ (4-3-3)
അലിസൺ മാഴ്സലോ, മിരാൻഡ, തിയാഗോ സിൽവ, ഫാഗ്നർ കാസെമീറോ,
പൗളീന്യോ, ഫിലിപെ കുടീന്യോ നെയ്മർ, വില്യൻ, ജീസസ്
ടീം മെക്സിക്കോ
കോച്ച്: കാർലോസ് ഒസോരിയോ
ക്യാപ്റ്റൻ: ഗ്വഡാർഡോ
ബെസ്റ്റ്: 1970, 86 ക്വാർട്ടർ
സാധ്യത ഇലവൻ (4-2-3-1)
ഒച്ചോവ അൽവാരസ്, സാൽസെേഡാ, അയാല, ഗല്ലാർഡോ
ഹെരേര, ഗ്വർഡാഡോ ലായുൻ, വേല, ലൊസാനോ ഹെർണാണ്ടസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.