സമറ: ഏറെ കാലത്തെ ഇടവേളക്ക് ശേഷം ലോകകപ്പിൽ പന്തുതട്ടിയ ആഫ്രിക്കൻ കരുത്തർ സെനഗൽ പ്രീക്വാർട്ടർ കാണാതെ പുറത്തേക്ക്. ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് എച്ചിലെ ഇന്നത്തെ നിർണായക പോരാട്ടത്തിൽ സെനഗലിനെ തകർത്ത് കൊളംബിയ പ്രീക്വാർട്ടറിലേക്ക്. രണ്ട് ജയവും ഒരു തോൽവിയുമടക്കം ആറ് പോയൻറ് നേടി ഗ്രൂപ്പ് എച്ചിലെ ചാമ്പ്യൻമാരായാണ് ലാറ്റിനമേരിക്കൻ ടീം പ്രീക്വാർട്ടറിലേക്ക് കടന്നത്.
73ാം മിനിറ്റിൽ യാരി മിനയുടെ ഹെഡർ ഗോളിലൂടെയാണ് കൊളംബിയൻ പ്രീക്വാർട്ടർ പ്രതീക്ഷകൾക്ക് ചിറക് മുളച്ചത്. യുവാന്‍ ക്വിൻഡ്രോ എടുത്ത കോര്‍ണര്‍കിക്ക്, ബോക്‌സിനകത്തുള്ള മിന ചാടി ഉയർന്ന് വലയിലേക്ക് നിക്ഷേപിക്കുകയായിരുന്നു. നാല് പോയൻറുള്ള സെനഗലിന് അവസാന 16 പേരിൽ ഇടം നേടാൻ സമനില മാത്രം മതിയായിരുന്നു.
ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. പന്ത് വിട്ടുകൊടുക്കുന്നതിൽ ശ്രദ്ധിച്ചെങ്കിലും കൊളംബിയക്ക് സെനഗൽ ഗോൾ മുഖത്ത് അപകടം സൃഷ്ടിക്കാനായില്ല. എന്നാൽ സെനഗലിെൻറ മികച്ച മുന്നേറ്റങ്ങൾ കൊളംബിയ പ്രതിരോധിക്കുകയായിരുന്നു.
പ്രീക്വാർട്ടറിൽ ജയം വേണമെന്നിരിക്കേ പ്രതീക്ഷക്കൊത്ത് ഉയരാത്ത പ്രകടനമായിരുന്നു കൊളംബിയയുടേത്. ആദ്യ പകുതിയിൽ റഡമൽ ഫൽക്കാവോയുടെ ചില മുന്നേറ്റങ്ങൾ മാത്രമാണ് കൊളംബിയൻ നിരയിൽ എടുത്ത് പറയാനുള്ളത്. പന്തുമായി സെനഗൽ കൂടുതൽ ആക്രമകാരികളായി. കൊളംബിയൻ സൂപ്പർ താരം ജെയിംസ് റൊഡ്രീഗസ് 30ാം മിനിറ്റിൽ പരിക്കിനെത്തുടർന്ന് കളം വിട്ടത് ലാറ്റിനമേരിക്കൻ ടീമിന് തിരിച്ചടിയായി. ബോക്‌സില്‍ വെച്ച് സെനഗലിെൻറ സാദിയോ മാനെയെ ഡേവിന്‍സന്‍ സാഞ്ചസ് ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും വാർ സംവിധാനത്തിലൂടെ അത് തെറ്റാണെന്ന് തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.