വോൾവോഗ്രാഡ്: ഏഷ്യൻ പ്രതീക്ഷ കാത്ത് ജപ്പാൻ പ്രീക്വാർട്ടറിൽ. ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് എച്ചിലെ ജപ്പാൻ-പോളണ്ട് പോരാട്ടത്തിൽ പോളണ്ടിനോട് തോറ്റിട്ടും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഫെയർ പ്ലേയാണ് ജപ്പാന് തുണയായത്.
ആദ്യ മത്സരത്തിൽ കരുത്തരായ കൊളംബിയയെ തോൽപ്പിച്ച ജപ്പാൻ രണ്ടാം മത്സരത്തിൽ സെനഗലിനെ സമനിലയിൽ തളച്ചിരുന്നു. എന്നാൽ ഇന്ന് പോളണ്ടിനോട് തോറ്റതിന് ശേഷവും ഏഷ്യൻ ടീം ക്വാർട്ടർ കണ്ടത് ഫെയർ പ്ലേ കാരണം. ഇന്ന് പരാജയപ്പെട്ടതോടെ സെനഗലിനും ജപ്പാനും തുല്യ പോയൻറായി. എന്നാൽ ഇതുവരെയുള്ള മത്സരങ്ങളിൽ കുറച്ച്മഞ്ഞ കാർഡുകൾ മാത്രം കണ്ട ഏഷ്യക്കാരെ അവസാന 16 ടീമുകളിലൊന്നായി തെരഞ്ഞെടുക്കുകയായിരുന്നു.
59ാം മിനിറ്റിലെ ബെഡ്നാരേക്കിെൻറ ഗോളിലായിരുന്നു പോളണ്ട് ലീഡ് ചെയ്തത്. ബോക്സിനടുത്ത് നിന്നും കുർസാവയെടുത്ത ഫ്രീകിക്ക് ബെഡ്നാറേക് ജപ്പാൻ പ്രതിരോധത്തെ ഭേദിച്ച് വലയിലേക്ക് എത്തിക്കുകയായിരുന്നു.
റഷ്യൻ ലോകകപ്പിലെ ആദ്യമായാണ് ഫെയർ പ്ലേ പ്രീക്വാർട്ടർ നിശ്ചയിക്കുന്നത്. റഷ്യയിൽ ഇതുവരെ നാല് മഞ്ഞ കാർഡുകൾ മാത്രമാണ് റഫറി ജപ്പാൻ താരങ്ങൾക്ക് നേരെ ഉയർത്തിയത്. എന്നാൽ സെനഗൽ താരങ്ങൾ കണ്ടത് ആറ് മഞ്ഞ കാർഡുകളും.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ രഹിതമായി പിരിഞ്ഞിരുന്നു. ശക്തമായ മുന്നേറ്റം നടത്തിയ ജപ്പാനെ പോളിഷ് പ്രതിരോധിച്ച് നിർത്തുന്ന കാഴ്ചയായിരുന്നു വോൾവോഗ്രാഡിൽ. തുടരെ ലഭിച്ച കോർണറുകൾ ഒന്നും ജപ്പാന് ഉപയോഗിക്കാനായില്ല. പന്തടക്കത്തിലും പോളണ്ടായിരുന്നു മുന്നിൽ.
ആദ്യ പകുതിയിൽ ജപ്പാന് ലഭിച്ച മികച്ച അവസരങ്ങൾ എല്ലാം പാഴായിപ്പോയിരുന്നു. 34-ാം മിനിറ്റില്‍ കാമില്‍ ഗില്ക്കിെൻറ ഹെഡ്ഡര്‍ പോളണ്ടിനെ മുന്നിലെത്തിക്കുമെന്ന് കരുതിയെങ്കിലും ഒരു മികച്ച സേവിലൂടെ ജപ്പാൻ ഗോളി എയ്ജി കവാഷിമ അത് രക്ഷപ്പെടുത്തുകയായിരുന്നു. ആറ് പുതുമുഖങ്ങളുമായാണ് ജപ്പാൻ ഇന്ന് കളിച്ചത്. പോളണ്ടിലും അഞ്ച് മാറ്റങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.